19
September 2021 - 7:02 pm IST

Download Our Mobile App

Flash News
Archives

Kollywood

rajini.jpg

അണ്ണാത്തെ പോസ്റ്ററിൽ ആട്ടിൻ കുട്ടിയെ അറുത്ത് രക്താഭിഷേകം; രജനികാന്തിനെതിരെ പരാതി

Published:14 September 2021

സൂപ്പർ സ്റ്റാറിന്‍റെ കൂറ്റൻ കട്ടൗട്ട് ഉയർത്തി കണ്ണുതട്ടാതിരിക്കാൻ രക്താഭിഷേകം നടത്തിയാണ് പോസ്റ്റർ റിലീസ് ആഘോഷമാക്കിയത്. തിരുച്ചിറപ്പള്ളിയിലെ രജനി രസികർ മൻട്രം പ്രവർത്തകരാണ് ആഘോഷം നടത്തിയത്.

ചെന്നൈ: അണ്ണാത്തെ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസിനോട് അനുബന്ധിച്ചു ആരാധകർ മൃഗബലി നടത്തിയതിന് രജനികാന്തിനെതിരെ പരാതി. സൂപ്പർ സ്റ്റാറിന്‍റെ കൂറ്റൻ കട്ടൗട്ട് ഉയർത്തി കണ്ണുതട്ടാതിരിക്കാൻ രക്താഭിഷേകം നടത്തിയാണ് പോസ്റ്റർ റിലീസ് ആഘോഷമാക്കിയത്. തിരുച്ചിറപ്പള്ളിയിലെ രജനി രസികർ മൻട്രം പ്രവർത്തകരാണ് ആഘോഷം നടത്തിയത്. ആട്ടിൻകുട്ടിയെ ജനമധ്യത്തിൽവച്ച് അറുത്തശേഷമായിരുന്നു രക്താഭിഷേകം.

രജനികാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌വേന്ദൻ എന്ന അഭിഭാഷകൻ പരാതി നൽകിയത്. ഇതിന്‍റെ ദൃശ്യങ്ങൾ ആരാധകർ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. ആരാധകരെ നിയന്ത്രിക്കാത്ത നടനാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനായ പെറ്റയും രംഗത്തെത്തിയിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top