19
September 2021 - 6:51 pm IST

Download Our Mobile App

Flash News
Archives

Crime

പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ സിപി ഉസ്മാന്‍ പൊലീസ് പിടിയില്‍

Published:14 September 2021

ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തിലുളള ടീമാണ് ഉസ്മാനെ പിടികൂടിയത്

മലപ്പുറം: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതിയായ സിപി ഉസ്മാന്‍ പൊലീസ് പിടിയില്‍.  തുവ്വൂര്‍ ചെമ്പ്രശേരി ഈസ്റ്റ് സ്വദേശിയാണ് ഇയാൾ .മാവോയിസ്റ്റ് സ്വഭാവമുളള നിരവധി കേസുകളില്‍ പ്രതിയാണ് ഉസ്മാനെന്ന് പൊലീസ് പറഞ്ഞു.സിപി ഉസ്മാനുമായി രണ്ട് വര്‍ഷം മുന്‍പ് അലനും താഹയും  സംഭാഷണം നടത്തിയെന്നാരോപിച്ചാണ് അന്ന് അവരെ കസ്റ്റഡിയിലെടുത്തത്

ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തിലുളള ടീമാണ് ഉസ്മാനെ പിടികൂടിയത്.അലനും താഹയും പിടിയിലായ സമയം മുതല്‍ ഉസ്മാന്‍ ഒളിവില്‍ പോയി. അന്ന് ഇവരില്‍ നിന്ന് ഭീകരവാദം സംശയിക്കപ്പെടുന്ന രീതിയിലുളള ലഘുലേഖകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.അരിക്കോട് പൊലീസ് ക്യാംപില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ചൈത്ര തേരേസ ജോണ്‍ അടങ്ങുന്ന സംഘമാണ്  ഉസ്മാനെ ചോദ്യം ചെയ്യുന്നത്.

നേരത്തെ സമാനമായ കേസുകളില്‍  ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. .ജയിലില്‍ നിന്നും പുറത്തിറങ്ങിയിട്ടും ഭീകരവാദത്തിന് പ്രേരിപ്പിക്കുന്ന രീതിയിലുളള ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.കേരളത്തിലും തമിഴ്നാട്ടിലും കേരളത്തിലുമായി അറസ്റ്റിലായ മാവോയിസ്റ്റുകളെ ചോദ്യം ചെയ്തപ്പോള്‍ ഉസ്മാനും മാവേയിസ്റ്റുകളും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നു.  മാവോയിസ്റ്റുകള്‍ നടത്തിയ വനമേഖലയിലെ ക്യാംപിലും ഉസ്മാന്‍ പങ്കെടുത്തിരുന്നു എന്നാണ് സൂചന.


വാർത്തകൾ

Sign up for Newsletter



top