19
September 2021 - 7:21 pm IST

Download Our Mobile App

Flash News
Archives

Hollywood

horror.jpg

പത്ത് ദിവസത്തിനുള്ളിൽ 13 ഹൊറർ സിനിമകൾ കാണാമോ; വൻ പാരിതോഷികം പ്രഖ്യാപിച്ച് കമ്പനി

Published:14 September 2021

പതിമൂന്ന് സിനിമകളാണ് കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ 9 നും 18 നും ഇടയ്ക്ക് ഈ പതിമൂന്ന് സിനിമകൾ കണ്ടു തീർക്കണം.

ഹൊറർ സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. എങ്കിലിത നിങ്ങൾക്കിതാ ഒരു സുവർണാവസരം. പതിമൂന്ന് ദിവസത്തിനുള്ളിൽ പത്ത് ഹൊറർ സിനിമകൾ കണ്ടാൽ കൈ നിറയെ പണം സമ്പാദിക്കാം. ഫിനാൻസ് ബസ് എന്ന കമ്പനിയാണ് ഹൊറർ സിനിമ കാണുന്നവർക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്. ഒരു സിനിമയുടെ ബജറ്റ് ആസ്വാദനത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് വിലയിരുത്താനാണ് കമ്പനിയുടെ ശ്രമം.

ഫിനാൻസ് ബസിന്‍റെ റിലീസ് അനുസരിച്ച്  ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും പേടിപ്പിക്കുന്ന പതിമൂന്ന് സിനിമകൾ കാണണം. ഹൊറർ മൂവി ഹാർട്ട് റേറ്റ് അനലിസ്റ്റ് എന്നാണ് തസ്തികയുടെ പേര്. ഫിറ്റ്ബിറ്റ് ഉപയോഗിച്ച് ഹൊറർ സിനിമകൾ കാണുമ്പോൾ ഹൃദയമിടിപ്പ് നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. ഹൊറർ വിഭാഗത്തിലെ സിനിമകൾ അവയുടെ ബജറ്റ് പരിഗണിക്കാതെ ഏറ്റവും ലാഭകരമാണെന്ന് കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നു. ഉയർന്ന ബജറ്റിൽ നിർമിക്കുന്ന ഹൊറർ സിനിമകൾ കുറഞ്ഞ ബജറ്റിനേക്കാൾ കൂടുതൽ ഭീതി നൽകുന്നുണ്ടോ എന്നറിയാനാണ് ശ്രമിക്കുന്നതെന്നും കമ്പനി പറയുന്നു.

പതിമൂന്ന് സിനിമകളാണ് കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്. സോ, അമിറ്റിവില്ല ഹൊറർ, എ ക്വയറ്റ് പ്ലേസ് പാർട്ട് 2, കാൻഡിമാൻ, ഇൻസിഡസ്, ദി ബ്ലയർ വിച്ച് പ്രൊജക്ട്, സിനിസ്റ്റർ, ഗെറ്റ് ഔട്ട്, ദി പ്യൂർഗ്, ഹാലോവീൻ(2018), പാരാനോർമൽ ആക്ടിവിറ്റി, അനാബെൽ എന്നീ സിനിമകളാണ് കാണേണ്ടത്. ഒക്ടോബർ 9 നും 18 നും ഇടയ്ക്ക് ഈ പതിമൂന്ന് സിനിമകൾ കണ്ടു തീർക്കണം. പുതിയ അനലിസ്റ്റിന് 1,300 ഡോളറും 50 ഡോളർ ഗിഫ്റ്റ് കാർഡും ഒരു ഫിറ്റ്ബിറ്റ് ട്രാക്കറും നൽകും. അതേസമയം ഇന്ത്യയിൽ കമ്പനിയുടെ ഓഫർ ബാധകമല്ല. യുഎസിലുള്ള പതിനെട്ട് വയസ് കഴിഞ്ഞവരെയാണ് കമ്പനി ക്ഷണിച്ചിരിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top