19
September 2021 - 6:44 pm IST

Download Our Mobile App

Flash News
Archives

Special

kiska.jpg

തല ടാങ്കിലിടിപ്പിച്ച് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട കൊലയാളിത്തിമിംഗലം; ഹൃദയഭേദകമായി വിഡിയോ

Published:14 September 2021

പാർക്കിൽ ജോലി ചെയ്തിരുന്ന ആക്ടിവിസ്റ്റ് ഫിൽ ഡെമേഴ്സ് ഈ മാസം ആദ്യം പങ്കുവച്ച ഒരു വിഡിയോയിൽ, കിസ്ക അവള്‍ കഴിയുന്ന ടാങ്കിന്‍റെ ഒരു വശത്ത് തലയിടിക്കാൻ ശ്രമിക്കുന്നത് കാണാം.

ഏകാന്തത ഒരാളുടെ ജീവിതത്തെ എത്ര ഭീകരമായാണ് ബാധിക്കുന്നതെന്ന് കാണിച്ചുതരുകയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു കൊലയാളിത്തിമിംഗലത്തിന്‍റെ വിഡിയോ. കിസ്ക എന്നാണ് ഈ 44 വയസുള്ള കൊലയാളിത്തിമിംഗലത്തിന്‍റെ പേര്. 1979 ലാണ് കിസ്കയെ പിടികൂടുന്നത്. 2011 മുതൽ കാനഡയിലെ ഒന്‍റാറിയോയിൽ മറൈൻലാൻഡ് അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ തനിച്ച് കഴിയുകയാണ് കിസ്‌ക. വർഷങ്ങളായി കിസ്കയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് മൃ​ഗസംരക്ഷണപ്രവർത്തകർ രം​ഗത്ത് വരുന്നുണ്ട്.

ഈ ഏകാന്തവും പരിതാപകരവുമായ അവസ്ഥ കിസ്കയെ തകർത്തിരിക്കുന്നുവെന്നും അതിനെ മോചിപ്പിക്കണം എന്നുമാണ് പലരുടേയും ആവശ്യം. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട കൊലയാളിത്തിമിംഗലം എന്നാണ് കിസ്കയെ വിശേഷിപ്പിക്കുന്നത്. മുൻപ് കിസ്കയ്ക്കൊപ്പം അഞ്ചോളം കൊലയാളത്തിമിംഗലങ്ങൾ ഉണ്ടായിരുന്നു. കാലക്രമേണ അവയെല്ലാം ചത്തു. അതോടെ കിസ്ക തികച്ചും ഒറ്റക്കായി. അടുത്തിടെ ഒരാൾ പങ്കുവച്ച കിസ്കയുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ഫ്രീ കിസ്ക എന്ന കാമ്പയിന് ശക്തി പകരുകയുമുണ്ടായി.

പാർക്കിൽ ജോലി ചെയ്തിരുന്ന ആക്ടിവിസ്റ്റ് ഫിൽ ഡെമേഴ്സ് ഈ മാസം ആദ്യം പങ്കുവച്ച ഒരു വിഡിയോയിൽ, കിസ്ക അവള്‍ കഴിയുന്ന ടാങ്കിന്‍റെ ഒരു വശത്ത് തലയിടിക്കാൻ ശ്രമിക്കുന്നത് കാണാം. വിഡിയോ വൈറലായതോടെ നിരവധിപ്പേരാണ് ഫ്രീ കിസ്ക എന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് വരുന്നത്.

ഒരിക്കൽ കിസ്ക ഒരു നല്ല ഓർക്കയായിരുന്നുവെങ്കിലും പൂർണമായ ഒറ്റപ്പെടലും മറ്റേതെങ്കിലും ഓര്‍ക്കകളുമായുള്ള സമ്പര്‍ക്കമില്ലായ്മയും അവളെ തകർക്കുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടതായി ഡെമേഴ്സ് കൂട്ടിച്ചേർത്തു. ഇത് അപകടകരമാണ്. സ്വയം ഹാനികരമാകുന്ന തരത്തിലുള്ള പെരുമാറ്റമാണ് കിസ്കയുടേത്. അവൾ വളരെയധികം വിഷാദത്തിലാണ് ഡെമേഴ്സ് പറഞ്ഞു. 

 


വാർത്തകൾ

Sign up for Newsletter



top