19
September 2021 - 6:43 pm IST

Download Our Mobile App

Flash News
Archives

Kollywood

arjun_5fce3dd8a4e87

ആരാധകരെ അമ്പരപ്പിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍: വൈറൽ വീഡിയോ

Published:14 September 2021

സിംപ്ലിസിറ്റിയുടെ കാര്യത്തില്‍ താരം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. അല്ലു അര്‍ജുന്‍ ഷൂട്ടിങ്ങിന്‍റെ ഇടവേളയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയിരിക്കുന്നത് വഴിയോരത്തെ തട്ടുകടയില്‍.

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള അന്യഭാഷ നടന്‍മാരില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. താരത്തിന്‍റെ മലയാളികളോടുള്ള ഇഷ്ടവും നമുക്ക് അറിയാവുന്നതാണ്. ഇപ്പോള്‍ സിംപ്ലിസിറ്റിയുടെ കാര്യത്തില്‍ താരം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. അല്ലു അര്‍ജുന്‍ ഷൂട്ടിങ്ങിന്‍റെ ഇടവേളയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയിരിക്കുന്നത് വഴിയോരത്തെ തട്ടുകടയില്‍. ഭക്ഷണം കഴിച്ചിറങ്ങുന്ന താരത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇത്രയും ലളിതമാണോ താരമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.


ഭക്ഷണം കഴിച്ച് പോകാന്‍ നേരം ഭക്ഷണം നല്‍കിയതിന് കടയുടമയോട് അല്ലു നന്ദി പറയുന്നതും കടയിലെ രണ്ടുപേര്‍ക്കും കൈയില്‍ എന്തോ നല്‍കുന്നതും വിഡിയോയില്‍ കാണാം. അല്ലു അര്‍ജുന്‍ നിലവില്‍ പുഷ്പ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍ വില്ലന്‍ കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.


വാർത്തകൾ

Sign up for Newsletter



top