19
September 2021 - 6:34 pm IST

Download Our Mobile App

Flash News
Archives

Comment

'എന്‍റെ ജീവിതം, എന്‍റെ ശരീരം, എന്‍റെ വഴി, വിമര്‍ശകര്‍ക്കു മറുപടിയുമായി സയനോര

Published:14 September 2021

കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന ഡാന്‍സു ചെയ്ത പാട്ടിന്‍റെ  വരികളുടെ അടികുറിപ്പോടെയാണ് ഷോട്ട്സ് ഇട്ട് വളരെ കൂളായി ഇരിക്കുന്ന  ഫേട്ടോ സയനോര പങ്കുവെച്ചത്. 'മൈ ലൈഫ്, മൈ ബോഡി, മൈ വേ' എന്നിങ്ങനെയുള്ള ഹാഷ് ടാഗും താരം ഉപയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടിമാരായ ഭാവനയും രമ്യ നമ്പീശനും ശില്‍പ ബാലയും ഗായിക സയനോരയും മൃദുല മുരളിയും ചേര്‍ന്നു ചെയ്ത ഡാന്‍സ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ  വലിയ രീതിയിലുളള പരിഹാസ കമന്‍റുകള്‍ നിറഞ്ഞിരുന്നു.ഇവരുടെ  വസ്ത്രധാരണം ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്ന രീതിയിലല്ല .നാണമില്ലേ ഇത്തരം വസ്ത്രം ധരിക്കാൻ തുടങ്ങിയ കമന്‍റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്.

 സയനോര ഷോര്‍ട്സ് ധരിച്ച് ഡാന്‍സ് ചെയ്തതായിരുന്നു സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്.അവർക്കെല്ലാമുളള മറുപടിയായാണ് നല്കിയിരിക്കുന്നത്.  നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചും അങ്ങേയറ്റം അസഭ്യം കലര്‍ന്ന രീതിയിലുള്ള കമന്‍റുകളായിരുന്നു ചിലര്‍ എഴുതിവിട്ടത്.

കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന ഡാന്‍സു ചെയ്ത പാട്ടിന്‍റെ  വരികളുടെ അടികുറിപ്പോടെയാണ് ഷോട്ട്സ് ഇട്ട് വളരെ കൂളായി ഇരിക്കുന്ന  ഫേട്ടോ സയനോര പങ്കുവെച്ചത്. 'മൈ ലൈഫ്, മൈ ബോഡി, മൈ വേ' എന്നിങ്ങനെയുള്ള ഹാഷ് ടാഗും താരം ഉപയോഗിച്ചിട്ടുണ്ട്.നേരത്തെ കളിച്ച വീഡിയോയില്‍ ഇട്ട അതേ ടോപ്പാണ് ഈ ഫോട്ടോയിലും താരം ധരിച്ചത്.

എന്നാല്‍ ഈ ഫോട്ടോയ്ക്ക് താഴെയും അധിക്ഷേപ കമന്‍റുമായിയി ചിലര്‍ എത്തിയിട്ടുണ്ട്. വീട്ടില്‍ ആരും നോക്കാന്‍ ഇല്ലാത്തതിന്‍റെ കേടാണെന്നും ,എവിടെയോ കണ്ട് പരിചയം ഉണ്ട്. ആഫ്രിക്കയിലാണോ എന്നൊരു സംശയം എന്നൊക്കെ പറഞ്ഞാണ് ചിലരുടെ കമന്‍റുകള്‍.  സയനോരയെ പിന്തുണച്ചും നിരവധി പേര്‍ കമന്‍റിട്ടിട്ടുണ്ട്.


'


വാർത്തകൾ

Sign up for Newsletter



top