19
September 2021 - 8:26 pm IST

Download Our Mobile App

Fashion

genilia.jpg

ഇരുട്ടിൽ മാത്രമേ നിങ്ങൾക്ക് നക്ഷത്രങ്ങളേ കാണാൻ കഴിയൂ; അതിമനോഹരിയായി ജെനീലിയ

Published:14 September 2021

ഹൃദയത്തിന്‍റെ കണ്ണുകള്‍ കൊണ്ട് ആളുകളെ കാണൂ- എന്നാണ് മറ്റൊരു ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ചിത്രത്തിന് ഇരുട്ടിൽ മാത്രമേ നിങ്ങൾക്ക് നക്ഷത്രങ്ങളെ കാണാൻ കഴിയൂ എന്ന അടിക്കുറിപ്പും താരം നല്‍കി. 

സമൂഹമാധ്യമങ്ങളിൽ സജീവമായ നടിമാരിലൊരാളാണ് ജെനീലിയ ഡിസൂസ. തന്‍റെ വിശേഷങ്ങളും ഭർത്താവ് റിതേഷ് ദേശ്മുഖിനൊപ്പമുള്ള വിഡിയോകളുമൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ ജെനീലിയ പങ്കുവച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ കണ്ട്  കണ്ണെടുക്കാതെയിരിക്കുകയാണ് താരത്തിന്‍റെ ആരാധകർ. ചുവന്ന സാരിയാണ് ജെനീലിയ ധരിച്ചിരിക്കുന്നത്. പറ്റും എന്ന് അവള്‍ വിശ്വസിച്ചു, ചെയ്തു' എന്നായിരുന്നു ഒരു ഫോട്ടൊയ്ക്ക് ജെനീലിയ നല്‍കിയ ക്യാപ്ഷന്‍.

ഹൃദയത്തിന്‍റെ കണ്ണുകള്‍ കൊണ്ട് ആളുകളെ കാണൂ- എന്നാണ് മറ്റൊരു ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഏറ്റവും ഒടുവില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന ചിത്രത്തിന് ഇരുട്ടിൽ മാത്രമേ നിങ്ങൾക്ക് നക്ഷത്രങ്ങളെ കാണാൻ കഴിയൂ എന്ന അടിക്കുറിപ്പും താരം നല്‍കി. 

വിനായക ചതുർഥിയ്ക്ക് പുറത്തിറക്കിയ ഒരു പരസ്യത്തിന് വേണ്ടി ധരിച്ച ചുവന്ന സാരിയിലെടുത്ത ചിത്രങ്ങളാണിവ. ബോളിവുഡ് നടി ആണെങ്കിലും തെലുങ്ക് - തമിഴ് ചിത്രങ്ങളിലൂടെയാണ് ജെനീലിയ ശ്രദ്ധിക്കപ്പെട്ടത്. ഉറുമി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ജെനീലിയ മലയാളത്തിലും സാന്നിധ്യം അറിയിച്ചു. 2020 ല്‍ പുറത്തിറങ്ങിയ ഇറ്റ്‌സ് മൈ ലൈഫ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ജനീലിയ അഭിനയിച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Genelia Deshmukh (@geneliad)

 


വാർത്തകൾ

Sign up for Newsletter



top