19
September 2021 - 8:07 pm IST

Download Our Mobile App

Bollywood

sita.jpg

സീതയാകാൻ കങ്കണ; തിരക്കഥയൊരുക്കുന്നത് ബാഹുബലിയുടെ രചയിതാവ്

Published:14 September 2021

അലൗകിക് ദേശായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഹുബലിയുടെ രചയിതാവും എസ്.എസ് രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.

തലൈവി എന്ന ചിത്രത്തിലെ കങ്കണ റണാവത്തിന്‍റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത ഒരു പിരീഡ് ഡ്രാമയില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കങ്കണ‍. സീത ദ് ഇന്‍കാര്‍നേഷന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സീതാദേവിയുടെ വേഷത്തിലാണ് കങ്കണ എത്തുക. അലൗകിക് ദേശായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഹുബലിയുടെ രചയിതാവും എസ്.എസ് രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്.

രചനയില്‍ സംവിധായകനും പങ്കാളിത്തമുണ്ട്. സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്‍താഷിര്‍ ആണ്. എ ഹ്യൂമന്‍ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ശര്‍വേഷ് മെവാരയുടെ സംവിധാനത്തില്‍ കങ്കണ എയര്‍ഫോഴ്സ് പൈലറ്റ് ആയെത്തുന്ന തേജസ്, റസ്‍നീഷ് റാസി ഗയ്‍യുടെ ധാക്കഡ് എന്നിവയാണ് കങ്കണയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റു ചിത്രങ്ങൾ.

 

 


വാർത്തകൾ

Sign up for Newsletter



top