19
September 2021 - 6:50 pm IST

Download Our Mobile App

Flash News
Archives

Fashion

met-gala.jpg

മെറ്റ് ഗാലയിൽ തിളങ്ങി താരങ്ങൾ; ചിത്രങ്ങൾ

Published:14 September 2021

ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസുകാരി അലക്സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസിന്‍റെ വേഷമായിരുന്നു മെറ്റ് ഗാലയില്‍ ഏറെ ചര്‍ച്ചയായത്.

കൊവിഡിനെ തുടര്‍ന്ന് 2020 ല്‍ മാറ്റി വച്ചിരുന്ന മെറ്റ് ഗാല കഴിഞ്ഞ ദിവസം നടന്നു. ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളിലൊന്നാണ് മെറ്റ് ഗാലായിലെ വസ്ത്ര പരീക്ഷണങ്ങള്‍. ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസുകാരി അലക്സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസിന്‍റെ വേഷമായിരുന്നു മെറ്റ് ഗാലയില്‍ ഏറെ ചര്‍ച്ചയായത്. ടാക്സ് ദ് റിച്ച് എന്ന സന്ദേശം ചുവപ്പ് നിറത്തിൽ അവരുടെ വസ്ത്രത്തില്‍ ആലേഖനം ചെയ്തിരുന്നു. മേളയുടെ ടിക്കറ്റിന് 35,000 ഡോളറാണ് വില.

ഇതോടെ അലക്സാണ്ട്രിയ ഒകാസിയോയുടെ വസ്ത്രധാരണം ഏറെ ചര്‍ച്ചയായി. ഇതിന് മറുപടിയായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞത് ഞങ്ങൾ തൊഴിലാളി കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും ന്യായമായ നികുതി നല്‍കുന്നതിനെ കുറിച്ചും സംസാരിക്കുന്നു. എന്നാല്‍ പലപ്പോഴും ഈ സംഭാഷണം ജോലിക്കാരും ഇടത്തരക്കാരുമായ ആളുകൾക്കിടയിലാണ് നടക്കുന്നത്. അത് എല്ലാത്തരം ആളുകളുടെ സംഭാഷണത്തിലേക്ക് കൊണ്ടുവരേണ്ട സമയമായി എന്ന് ഞാൻ കരുതുന്നത്, എന്നായിരുന്നു. 

മെറ്റ് ഗാലയില്‍ തല മുതൽ കാൽ വരെ മൂടിയ കറുത്ത ഔട്ട്ഫിറ്റിലായിരുന്നു കിം കര്‍ദാഷിയാന്‍റെ വരവ്. താലിബാന്‍റെ രണ്ടാം വരവിന്‍റെ സമയത്ത് കിം കര്‍ദാഷിയന്‍റെ വസ്ത്രധാരണവും ഏറെ വിവാദമായി മാറി. സോക്രാവിറ്റ്സ് മെറ്റ് ഗാലയിലെ വസ്ത്രധാരണത്തിലൂടെ പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

കെൻഡൽ ജെന്നർ മെറ്റ് ഗാലയ്‌ക്കായി വജ്രം പോലെ തിളങ്ങുന്ന വസ്ത്രവുമായി.

സെറീന വില്യംസ് തൂവാലയുള്ള ഓവർ കോട്ട് കൊണ്ട് ശരീരത്തോട് ചേർന്ന് കിടക്കുന്ന ജമ്പ് സ്യൂട്ടിൽ. 


വാർത്തകൾ

Sign up for Newsletter



top