19
September 2021 - 8:09 pm IST

Download Our Mobile App

World

malinkha.jpg

ടി20 ക്രിക്കറ്റില്‍ നിന്ന് ലസിത് മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചു

Published:14 September 2021

നിങ്ങളോടൊപ്പം കളിച്ച കാലത്ത് ഒരുപാട് അനുഭവങ്ങള്‍ സ്വന്തമാക്കാനായി. വരുംകാലത്ത് അത് പുതിയ തലമുറയുമായി പങ്കുവെക്കാനാണ് ഞാനാഗ്രഹിക്കുന്നതെന്നും മലിംഗ യുട്യൂബില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ശ്രീലങ്കന്‍ പേസ് ഇതിഹാസം ലസിത് മലിംഗ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 2011ലും ഏകദിന ക്രിക്കറ്റില്‍ നിന്ന് 2019ലും വിരമിക്കല്‍ പ്രഖ്യാപിച്ച താരം രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇതോടെ 16 വര്‍ഷം നീണ്ടുനിന്ന രാജ്യാന്തര ക്രിക്കറ്റ് കരിയറില്‍ നിന്നാണ് മലിംഗ വിരമിക്കുന്നത്. 38കാരനായ മലിംഗ ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചശേഷവും വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ സജീവമായിരുന്നു. 

എനിക്ക് ഇന്ന് വിശേഷപ്പെട്ട ദിവസമാണ്. എന്‍റെ കരിയറിലുടനീളം പിന്തുണക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി പറയുന്നു. ടി20 കരിയറില്‍ നിന്നും ഞാനിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും മുംബൈ ഇന്ത്യന്‍സിനും ടീം ഉടമകള്‍ക്കും സഹതാരങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

നിങ്ങളോടൊപ്പം കളിച്ച കാലത്ത് ഒരുപാട് അനുഭവങ്ങള്‍ സ്വന്തമാക്കാനായി. വരുംകാലത്ത് അത് പുതിയ തലമുറയുമായി പങ്കുവെക്കാനാണ് ഞാനാഗ്രഹിക്കുന്നതെന്നും മലിംഗ യുട്യൂബില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
 


വാർത്തകൾ

Sign up for Newsletter



top