19
September 2021 - 8:35 pm IST

Download Our Mobile App

Updates

Model 3

മ​ണി ട്രാ​ൻ​സ്ഫ​ർ ബി​സി​ന​സിന് വെ​ല്ലു​വി​ളി​ 'മോ​ഡ​ൽ 3'

Published:14 September 2021

# ബി​സി​ന​സ് ലേ​ഖ​ക​ൻ

ഒ​രു രാ​ജ്യ​ത്ത് നി​ന്നു മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് പ​ണം സി​പ്പ് ചെ​യ്ത് അ​യ​ക്കു​ന്ന മോ​ഡ​ൽ 3 എ​ന്ന പു​തി​യ സം​വി​ധാ​ന​മാ​ണ് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന​ത്.

കൊ​ച്ചി: വി​ദേ​ശ​ത്ത് നി​ന്ന് അ​തി​വേ​ഗ​ത്തി​ൽ പ​ണ​മ​യ​ക്കാ​നു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് സം​വി​ധാ​നം രാ​ജ്യ​ത്തെ മ​ണി​ട്രാ​ൻ​സ്ഫ​ർ ക​മ്പ​നി​ക​ൾ​ക്കും ബാ​ങ്കു​ക​ൾ​ക്കും പു​തി​യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു. ഒ​രു രാ​ജ്യ​ത്ത് നി​ന്നു മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് പ​ണം സി​പ്പ് ചെ​യ്ത് അ​യ​ക്കു​ന്ന മോ​ഡ​ൽ 3 എ​ന്ന പു​തി​യ സം​വി​ധാ​ന​മാ​ണ് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന​ത്. ഓ​സ്ട്രേ​ലി​യ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ കേ​ന്ദ്ര ബാ​ങ്കു​ക​ളും ബാ​ങ്ക് ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ്സും ചേ​ർ​ന്നാ​ണ് ഈ ​എ​ക്സ്പ്ര​സ് ഡി​ജി​റ്റ​ൽ മ​ണി പ്ലാ​റ്റ്ഫോം ഒ​രു​ക്കു​ക.

നി​ല​വി​ൽ ബാ​ങ്കു​ക​ൾ​ക്കും ബാ​ങ്കി​ങ് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഫീ​സി​ന​ത്തി​ൽ വ​ൻ വ​രു​മാ​ന​മാ​ണ് വി​ദേ​ശ​ത്ത് നി​ന്നും പ​ണം അ​യ​യ​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ല്ലാ​തെ ത​ന്നെ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​തി​യ പ്ലാ​റ്റ്ഫോം വ​ഴി വി​ദേ​ശ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

ലോ​ക​ത്തെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ളു​ടെ കേ​ന്ദ്ര ബാ​ങ്കു​ക​ളെ​ല്ലാം സ്വ​ന്ത​മാ​യി ഡി​ജി​റ്റ​ൽ ക​റ​ൻ​സി​ക്ക് രൂ​പം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ റി​സ​ർ​വ് ബാ​ങ്ക് അ​ടു​ത്ത​വ​ർ​ഷം ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യു​ടെ ആ​ദ്യ രൂ​പം പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. പേ​പ്പ​ർ ക​റ​ൻ​സി​ക​ൾ അ​ടു​ത്ത പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ല്ലാ​താ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ഈ ​മാ​റ്റ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മോ​ഡ​ൽ 3 പ്ലാ​റ്റ് ഫോ​മി​ന് വ​ലി​യ പ്ര​ചാ​രം ല​ഭി​ക്കു​മെ​ന്നും വി​ല​യി​രു​ത്തു​ന്നു.

ബി​റ്റ്‌​കോ​യി​ൻ പോ​ലെ​യു​ള്ള ക്രി​പ്റ്റോ ക​റ​ൻ​സി​ക​ളും കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന ത​ര​ത്തി​ലാ​ണ് മോ​ഡ​ൽ 3 ത​യാ​റാ​ക്കു​ന്ന​ത്. ഗൂ​ഗ്ൾ പേ, ​ഫോ​ൺ പേ, ​പേ​ടി​എം പോ​ലു​ള്ള യൂ​ണി​ഫൈ​ഡ് പേ​യ്മെ​ന്‍റ് ഗേ​റ്റ് വേ ​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ്യാ​ന്ത​ര പ​ണം കൈ​മാ​റ്റ പ്ലാ​റ്റ്ഫോ​മു​ക​ൾ ത​യാ​റാ​ക്കാ​ൻ ചൈ​ന​യും സിം​ഗ​പ്പൂ​രും യു​എ​ഇ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളും ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top