19
September 2021 - 8:24 pm IST

Download Our Mobile App

Updates

Telecom sector

ടെ​ലി​കോം മേ​ഖ​ല​യ്ക്ക് സാ​മ്പ​ത്തി​ക പാ​ക്കെ​ജ്

Published:14 September 2021

# സ്വ​ന്തം ലേ​ഖ​ക​ൻ

സ്പെ​ക്‌​ട്രം ഫീ, ​ലൈ​സ​ൻ​സ് ഫീ ​എ​ന്നി​വ അ​ട​യ്ക്കു​ന്ന​തി​ന് നാ​ല് വ​ർ​ഷം വ​രെ സാ​വ​കാ​ശം ന​ൽ​കു​ന്ന​തി​നാ​ണ് ആ​ലോ​ച​ന. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ടെ​ലി​കോം വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

കൊ​ച്ചി: ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ നീ​ങ്ങു​ന്ന ടെ​ലി​കോം മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സം പ​ക​രാ​നു​ള്ള സാ​മ്പ​ത്തി​ക പാ​ക്കെ​ജ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും. സ്പെ​ക്‌​ട്രം ഫീ, ​ലൈ​സ​ൻ​സ് ഫീ ​എ​ന്നി​വ അ​ട​യ്ക്കു​ന്ന​തി​ന് നാ​ല് വ​ർ​ഷം വ​രെ സാ​വ​കാ​ശം ന​ൽ​കു​ന്ന​തി​നാ​ണ് ആ​ലോ​ച​ന. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ടെ​ലി​കോം വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

പ്ര​മു​ഖ സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​യാ​യ വൊ​ഡ​ഫോ​ൺ- ഐ​ഡി​യ നേ​രി​ടു​ന്ന വ​ൻ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ടെ​ലി​കോം പാ​ക്കെ​ജി​ന് ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. സ്പെ​ക്‌​ട്രം ഫീ, ​ലൈ​സ​ൻ​സ് ഫീ ​എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം അ​വ തി​രി​ച്ച​ട​ക്കു​ന്ന​തി​ന് നാ​ല് വ​ർ​ഷ​ത്തേ​ക്ക് മൊ​റ​ട്ടോ​റി​യം ന​ൽ​ക​ണ​മെ​ന്നും സെ​ല്ലു​ലാ​ർ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​ഡ്ജ​സ്റ്റ​ഡ് ഗ്രോ​സ് റ​വ​ന്യൂ (എ​ജി​ആ​ർ) ഇ​ന​ത്തി​ൽ പ്ര​മു​ഖ ക​മ്പ​നി​ക​ളാ​യ വൊ​ഡ​ഫോ​ൺ- ഐ​ഡി​യ​യും ഭാ​ര​തി എ​യ​ർ​ടെ​ല്ലും കേ​ന്ദ്ര​സ​ർ​ക്കാ​രി​ലേ​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് തി​രി​ച്ച​ട​യ്ക്കാ​നു​ള്ള​ത്. ഇ​തി​നാ​യി സു​പ്രീം കോ​ട​തി പ​ത്ത് വ​ർ​ഷ​ത്തെ സാ​വ​കാ​ശം ന​ൽ​കി​യെ​ങ്കി​ലും ഉ​യ​ർ​ന്ന നി​കു​തി​ക​ളും സ്പെ​ക്‌​ട്രം ഫീ​യും മൂ​ലം ടെ​ലി​കോം ബി​സി​ന​സ് ലാ​ഭ​ക​ര​മാ​യി ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ക​മ്പ​നി​ക​ളു​ടെ നി​ല​പാ​ട്. അ​തേ​സ​മ​യം എ​ജി​ആ​ർ ബാ​ധ്യ​ത ഓ​ഹ​രി​യാ​ക്കി മാ​റ്റി ക​മ്പ​നി​ക​ളി​ൽ സ​ർ​ക്കാ​രി​ന് പ​ങ്കാ​ളി​ത്തം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും സ​ജീ​വ​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top