19
September 2021 - 7:09 pm IST

Download Our Mobile App

Flash News
Archives

Wellness

happy sleep.jpg

രാത്രിയില്‍ വേഗം ഉറങ്ങാന്‍ ചില മാര്‍ഗങ്ങള്‍

Published:14 September 2021

ക്രമം തെറ്റിയുള്ള നമ്മുടെ ജീവിത സാഹചര്യങ്ങളാണ് നമ്മുടെ നല്ല ഉറക്കത്തെ കവര്‍ന്നെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഇനിയുള്ള കാര്യങ്ങള്‍ ഒന്ന് ശീലമാക്കിയാല്‍ നിങ്ങലുടെ ഉറക്കം നല്ല രീതിയിലാകാന്‍ സഹായിക്കും. കുടെ ദിവസത്തെ ഉന്‍മോശവും.

പകല്‍ സമയം ജോലി ചെയ്ത് ക്ഷീണിച്ച ഒരു ശരീരത്തിന് നല്ലൊരു രാത്രിയുറക്കം അത്യാവശ്യമാണ്. നല്ല ആരോഗ്യത്തിന് ഒരാള്‍ കുറഞ്ഞത് 8 മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്. എന്നാല്‍ ക്രിത്യമായി രാത്രിയില്‍ ഉറങ്ങാന്‍ കഴിയാത്ത എത്രയോ പേരുണ്ട് നമുക്കിടയില്‍. പലപ്പോഴും നമ്മളുടെ തന്നെ ചില മോശം ശീലങ്ങള്‍ കാരണമാണ് രാത്രിയില്‍ മതിയായി ഉറക്കും കിട്ടാത്തത്. രാത്രിയില്‍ ഉറക്കം പൂര്‍ണ്ണമാകാത്ത ഒരാളെ സംബന്ധിച്ചെടുത്തോളം അടുത്ത ദിവസം ക്ഷീണം നിറഞ്ഞതും  ജോലി ചെയ്യാന്‍ താല്പര്യമില്ലാത്ത ഒരു ദിവസവുമായി മാറും. വായുവും വെള്ളവും ഭക്ഷണത്തിനും മനുഷ്യന്‍റെ ജീവിതത്തില്‍ എത്രത്തോളം പ്രധാന്യമുള്ളതാണോ അത്രതന്നെ പ്രാധാന്യമാണ് ഉറക്കത്തിനും ഉള്ളത്.

ക്രമം തെറ്റിയുള്ള നമ്മുടെ ജീവിത സാഹചര്യങ്ങളാണ് നമ്മുടെ നല്ല ഉറക്കത്തെ കവര്‍ന്നെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഇനിയുള്ള കാര്യങ്ങള്‍ ഒന്ന് ശീലമാക്കിയാല്‍ നിങ്ങലുടെ ഉറക്കം നല്ല രീതിയിലാകാന്‍ സഹായിക്കും. കുടെ ദിവസത്തെ ഉന്‍മോശവും. 

ഫോണുകള്‍ ലാപ്പ്‌ട്ടോപ്പുകള്‍ സ്വിച്ച് ഓഫ് ചെയ്യുക  

രാത്രിസമയം ഉറങ്ങാനും വിശ്രമിക്കാനുമുള്ളതാണ് അതുകൊണ്ട് തന്നെ ഫോണിലുള്ള സമയം ഒഴിവാക്കാം. വിശ്രമിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഫോണില്‍ ഒരു സിനിമ കാണുകയോ സോഷ്യല്‍ മീഡിയയില്‍ കുറച്ച് സമയം ചെലവഴിക്കുകയോ ആണെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. പക്ഷേ, ഇത് ശരിയായ കാര്യമല്ല. നിങ്ങളുടെ ഗാഡ്ജെറ്റുകളില്‍ നിന്നുള്ള തിളക്കമുള്ള പ്രകാശം ഉറക്ക ഹോര്‍മോണുകളുടെ സ്രവത്തെ തടസ്സപ്പെടുത്തും. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, സ്‌ക്രീനില്‍ നിന്ന് അകന്നുനില്‍ക്കുന്നത് മെലറ്റോണിന്‍ ഹോര്‍മോണ്‍ സ്രവിക്കാന്‍ സഹായിക്കുന്നു.

ചെറി ജ്യൂസ് കുടിക്കാം

ചെറികള്‍ ട്രിപ്‌റ്റോഫാന്‍ എന്ന പോഷകങ്ങളാല്‍ നിറഞ്ഞിരിക്കുന്നതാണ്. ഇത് ഏറ്റവും മികച്ച ഒരു അവശ്യ അമിനോ ആസിഡാണ് എന്ന കാര്യമറിയാമോ. ഇത് ശരീരത്തിനുള്ളില്‍ കടന്നുചെല്ലുമ്പോള്‍ സെറോടോണിനായി മാറുകയും ഒടുവില്‍ മെലറ്റോണിന്‍ എന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കാന്‍ ശേഷിയുണ്ട് ഈ ഹോര്‍മോണിന്. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് അര കപ്പ് ചെറി ജ്യൂസ് കുടിക്കുന്നത് നിങ്ങളെ വളരെ വേഗത്തില്‍ ഉറങ്ങുന്നതിന് സഹായിക്കും.

പുസ്തകം വായിക്കുക 

വായന നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകം വായിക്കാം ഇത് നിങ്ങളെ വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കും.

ഉറങ്ങുന്നതിനുമുമ്പ് ചെറുചൂടുള്ള വെള്ളത്തില്‍ ഒന്ന് കുളിക്കാം

ഉറങ്ങുന്നതിനുമുമ്പ് കുളിക്കാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിന് ചെറുതായി ഒന്ന് ചൂട് പകര്‍ന്നാല്‍ ഇത് നിങ്ങളെ വേഗത്തില്‍ ഉറക്കത്തിലേക്ക് നയിക്കും. നിങ്ങളുടെ ശരീര താപനില ചെറുതായി ഉയര്‍ന്ന് താഴുന്നത് നിങ്ങളുടെ ശരീരത്തിന് നല്ല രീതിയിലുള്ള ശാന്തത ഫലങ്ങള്‍ നല്‍കുന്നു. ഇത് നിങ്ങളെ വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുക മാത്രമല്ല, ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

ഒരു പഴം കഴിക്കാം

ചെറി ജ്യൂസ് കുടിക്കുന്നത് പോലെ ഭലപ്രധമാണ് വാഴപ്പഴം കഴിക്കുന്നതും. വാഴപ്പഴത്തിലും ട്രിപ്‌റ്റോഫാന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചെറി പോലെ തന്നെ മെലറ്റോണിന്‍ ഉത്പാദിപ്പിക്കാന്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. നിങ്ങള്‍ കിടക്കാന്‍ പോകുന്നതിന് അരമണിക്കൂര്‍ മുമ്പ് ഒരു വാഴപ്പഴം കഴിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഒരേ സമയം പേശികളെ വിശ്രമിക്കാന്‍ സഹായിക്കുകയും ചെയ്യും ഇതുലൂടെ നിങ്ങള്‍ക്ക്് വേഗത്തില്‍ ഉറങ്ങാം. 

ചൂടുള്ള എന്തെങ്കിലും കുടിക്കുക

കിടക്കുന്നതിന് മുന്‍പ് മഞ്ഞള്‍ പാല്‍ കുടിക്കുന്നത് തലച്ചോറിനും കുടലിനും ഗുണം ചെയ്യും. അല്ലങ്കില്‍ ചൂടുള്ള എന്തെങ്കിലും കഴിക്കുന്നതും നല്ലതാണ്. 

ശ്വസന പ്രക്രിയയില്‍ ശ്രദ്ധിക്കുക 

ശ്വസന വ്യായാമങ്ങളുടെ പ്രാധാന്യത്തെപ്പറ്റി വിദഗ്ധരും യോഗ വിദഗ്ധരും ആത്മീയ ഗുരുക്കളും പറയാറുണ്ട്. ഉറങ്ങുന്നതിനുമുമ്പ് നാഡി സോധന്‍  പോലെയുള്ള പ്രാണായാമം ചെയ്യുന്നത് മനസ്സിന് ആശ്വാസം പകരുന്നതോടൊപ്പം നല്ല ഉറക്കത്തിനും സഹായിക്കും.


വാർത്തകൾ

Sign up for Newsletter



top