19
September 2021 - 7:19 pm IST

Download Our Mobile App

Flash News
Archives

Exclusive

Congress

ആ 30 ​കോ​ടി എ​വി​ടെ? സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ പു​തി​യ വി​വാ​ദം

Published:15 September 2021

# എം. ബി. സന്തോഷ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ന​ൽ​കി​യ 30 കോ​ടി രൂ​പ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ പു​തി​യ വി​വാ​ദം. സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ ഒ​രു ഉ​ന്ന​ത​ന് പ​ദ​വി ന​ഷ്ട​മാ​യ​ത് ഇ​തേ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് സൂ​ച​ന.

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ന​ൽ​കി​യ 30 കോ​ടി രൂ​പ കാ​ണാ​താ​യ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ പു​തി​യ വി​വാ​ദം. സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ലെ ഒ​രു ഉ​ന്ന​ത​ന് പ​ദ​വി ന​ഷ്ട​മാ​യ​ത് ഇ​തേ തു​ട​ർ​ന്നാ​ണെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ, ഈ ​പ​ണം അ​ക്കാ​ല​ത്ത് ഉ​ന്ന​ത​ന്‍റെ "അ​ടു​ത്ത' ആ​ളും ഗ്രൂ​പ്പി​ലെ ര​ണ്ടാ​മ​നു​മാ​യി​രു​ന്ന ആ​ളി​ന് കൈ​മാ​റി​യ​താ​യാ​ണ് വി​ശ​ദീ​ക​ര​ണം.

അ​യ​ൽ സം​സ്ഥാ​ന​ത്തെ ബി​സി​ന​സു​കാ​ര​നാ​യ പി​സി​സി പ്ര​സി​ഡ​ന്‍റ് ത​ല​സ്ഥാ​ന​ത്ത് നേ​രി​ട്ടെ​ത്തി​യാ​ണ് 30 കോ​ടി രൂ​പ ഉ​ന്ന​ത​ന് കൈ​മാ​റി​യ​ത്. ഇ​ത്ത​വ​ണ അ​ധി​കാ​രം ഉ​റ​പ്പാ​ണെ​ന്നും പ​ണ​മി​ല്ലാ​യ്മ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന്, അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണോ എ​ന്ന് എ​ഐ​സി​സി നേ​തൃ​ത്വം ആ​രാ​ഞ്ഞു. അ​തി​ൽ ആ​ർ​ക്കും സം​ശ​യം പോ​ലു​മി​ല്ലെ​ന്നാ​യി​രു​ന്നു ഗ്രൂ​പ്പു​നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ൽ​കി​യ മ​റു​പ​ടി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് വി​വി​ധ പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ങ്ങ​ളോ​ട് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ന്ന​ത​ന്‍റെ കൈ​യി​ൽ കി​ട്ടി​യ പ​ണം സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​ഴ്സ​ണ​ൽ സ്റ്റാ​ഫ് പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ആ ​വ്യ​ക്തി ഉ​ന്ന​ത​ൻ മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത് അ​വി​ടെ​യാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്‍റെ "അ​ടു​ത്ത' ആ​ളും ഗ്രൂ​പ്പി​ലെ ര​ണ്ടാ​മ​നു​മാ​യ ആ​ളി​ന് ഈ ​തു​ക കൈ​മാ​റി സ്വ​ന്തം ഗ്രൂ​പ്പു​കാ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നി​ശ്ചി​ത തു​ക വീ​തം കൈ​മാ​റാ​ൻ ഉ​ന്ന​ത​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വ​ത്രേ. സം​ശു​ദ്ധ പ്ര​തി​ച്ഛാ​യ​യു​ള്ള ഈ ​ര​ണ്ടാ​മ​ൻ അ​തു​വ​രെ ഒ​രു സം​ശ​യ​ത്തി​നും ഇ​ട​ന​ൽ​കു​ക​യോ,​ സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ളി​ൽ മോ​ശ​പ്പെ​ട്ട രീ​തി​യി​ൽ ഇ​ട​പെ​ടു​ക​യോ ചെ​യ്തി​രു​ന്നി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മാ​ണ് ഈ 30 ​കോ​ടി​രൂ​പ കി​ട്ടേ​ണ്ട​വ​ർ​ക്ക് കി​ട്ടി​യി​ല്ലെ​ന്ന വി​വ​രം ഹൈ​ക്ക​മാ​ൻ​ഡി​ന് മു​ന്നി​ലെ​ത്തി​യ​ത്. അ​തേ തു​ട​ർ​ന്നു​ള്ള ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​തൃ​പ്തി​യാ​ണ് ഉ​ന്ന​ത​ന്‍റെ സ്ഥാ​ന​ന​ഷ്ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​ട്ടും ഉ​ന്ന​ത​നെ മാ​റ്റാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഫ​ണ്ട് വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് ഉ​ട​ൻ എ​ഐ​സി​സി നേ​തൃ​ത്വം ഉ​ന്ന​ത​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, ഉ​ന്ന​ത​ൻ വ​സ്തു​ത​ക​ൾ അ​ടു​ത്ത ആ​ളു​ക​ളോ​ട് പ​ങ്കു​വ​ച്ച​തോ​ടെ കോ​ൺ​ഗ്ര​സി​ൽ ക​ടു​ത്ത ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ക​യാ​ണ്.


വാർത്തകൾ

Sign up for Newsletter



top