19
September 2021 - 8:39 pm IST

Download Our Mobile App

Mollywood

Kaanekkane, Movie News, Movie Updates

'കാണെക്കാണെ' പ്രേക്ഷകരിലേക്ക്

Published:15 September 2021

ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ ഷംസുദ്ധീനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി ജയൻ, ധന്യ മേരി വർഗീസ്സ്‌ എന്നിങ്ങനെ ഒരു മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്.

ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകൻ സംവിധാനം ചെയ്ത  "കാണെക്കാണെ" റിലീസ് ചെയ്തു. സെപ്റ്റംബർ 17ന് ഒ. ടി. ടി പ്ലാറ്റഫോംമായ സോണി ലൈവ് വഴിയാണ് റിലീസ് ചെയ്തത്. സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണിത്. ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി, സഞ്ജയ്‌ കൂട്ട് കെട്ടിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കാണെക്കാണെ. കുടുംബന്ധങ്ങളുടെ  ഹൃദയസ്പർശിയായ കഥകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ബോബി- സഞ്ജയ്  കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി-ഡ്രാമയാണ്.  മിസ്റ്ററി മൂഡിൽ  ഒരുക്കിയ  ചിത്രം  കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്.1983, ക്വീൻ  എന്നീ ചിത്രങ്ങൾക്ക് ശേഷം 

ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ ഷംസുദ്ധീനാണ്‌ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റർ അലോഖ് കൃഷ്ണ, ശ്രുതി ജയൻ, ധന്യ മേരി വർഗീസ്സ്‌ എന്നിങ്ങനെ ഒരു മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്.

ആൽബി ആന്റണി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദും ,ശ്രീ ശങ്കറും ചേർന്നു  ചെയ്തിരിക്കുന്നു, കല - ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയൻ പൂങ്കുന്നമാണ്. ചീഫ്-അസ്സോസിയേറ്റ് ഡയറക്ടർ - സനീഷ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മളവട്ടത്ത്.സ്റ്റിൽസ് - ജിയോ ജോമി, വി.എഫ്.എക്സ് - പ്രോമിസ്, പരസ്യകല - ഓൾഡ് മോങ്ക്സ്, പി ആർ ഒ മഞ്ജു ഗോപിനാഥ്


വാർത്തകൾ

Sign up for Newsletter



top