19
September 2021 - 8:11 pm IST

Download Our Mobile App

Kerala

nipah-mangalore.jpg

ആശ്വാസം; മംഗലൂരുവിലെ രോഗിക്ക് നിപ ഇല്ല, പരിശോധന ഫലം നെഗറ്റീവ്

Published:15 September 2021

കർണാടകയിലെ കാർവാർ സ്വദേശിയുടെ പരിശോധനാ ഫലമാണ് നെ​ഗറ്റീവായത്. പൂനെ എൻഐവിയിലാണ് സ്രവം പരിശോധിച്ചത്.

മം​ഗലൂരു: മം​ഗലൂരുവിൽ ചികിത്സയിലുള്ള കർണാടക സ്വദേശിക്ക് നിപ ഇല്ല. കർണാടകയിലെ കാർവാർ സ്വദേശിയുടെ പരിശോധനാ ഫലമാണ് നെ​ഗറ്റീവായത്. പൂനെ എൻഐവിയിലാണ് സ്രവം പരിശോധിച്ചത്. കഴിഞ്ഞദിവസമാണ് നിപ രോ​ഗലക്ഷണങ്ങളോടെ ഇയാളെ മം​ഗലൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി  ലാബ് ടെക്‌നീഷ്യനായ ഇയാൾ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു.

ഏതാനും ദിവസം മുന്‍പ് ഗോവയിലേക്ക് ഇയാള്‍ യാത്ര നടത്തുകയും ചെയ്തിരുന്നു. നിപ രോ​ഗബാധ സംശയത്തെത്തുടർന്ന് കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് മംഗളൂരുവിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കുകയും പരിശോധന കർശനമാക്കുകയും ചെയ്തിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top