19
September 2021 - 7:11 pm IST

Download Our Mobile App

Flash News
Archives

Mollywood

കഥ പോലും അറിയാതെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട് ; വെളിപ്പെടുത്തലുമായി കാവ്യാ മാധവൻ

Published:15 September 2021

ഭാഷയേയും ആളുകളേയും പരിചയമില്ലാതെ അഭിനയിക്കാൻ താത്പര്യമില്ലെന്നു കാവ്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് കാവ്യ .ദിലീപിനെ വിവാഹം ചെയ്തതിനു ശേഷം സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം.താരത്തിന്‍റെ പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്.

ഭാഷയേയും ആളുകളേയും പരിചയമില്ലാതെ അഭിനയിക്കാൻ താത്പര്യമില്ല.അന്യഭാഷാചലച്ചിത്രങ്ങളിൽ നിന്നും അവസരങ്ങൾ തേടി വന്നപ്പോളും അവയെല്ലാം ഒഴിവാക്കിയത് ഇക്കാരണത്താലാണ്.കുറേ ആളുകൾക്കിടയിൽ പരിചയമില്ലാതെ നില്ക്കുന്നത് തന്‍റെ ആത്മവിശ്വാസം കുറയ്ക്കും.താൻ പല സിനിമകളിലും അഭിനയിച്ചത് കഥ പോലും അന്വേഷിക്കാതെയാണെന്നും തനിക്ക് പരിച‍യമുള്ള ആളുകളാണെങ്കിൽ കൂടുതൽ കംഫർട്ട് ആണെന്നുമാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top