19
September 2021 - 8:32 pm IST

Download Our Mobile App

National

oscar.jpg

ഓസ്കർ ഫെർണാണ്ടസിന്‍റെ സംസ്കാരം നാളെ ബംഗളൂരുവിൽ

Published:15 September 2021

ഉച്ചയ്ക്ക് മൂന്നിന് സെന്‍റ് പാട്രിക് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് സെമിത്തേരിയിലാണ് സംസ്കാരം.

ബംഗളൂരു: അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും ആയ കോൺഗ്രസ് നേതാവ് ഓസ്കർ ഫെർണാണ്ടസിന്‍റെ സംസ്കാരം വ്യാഴാഴ്ച  ബംഗളൂരുവിൽ നടക്കും. ഉച്ചയ്ക്ക് മൂന്നിന് സെന്‍റ് പാട്രിക് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് സെമിത്തേരിയിലാണ് സംസ്കാരം.

ഉഡുപ്പി സ്വദേശിയായ അദ്ദേഹം തിങ്കളാഴ്ചയാണ് വിട പറഞ്ഞത്. ഉഡുപ്പിയിലെ വസതി, ഉഡുപ്പി, ദക്ഷിണ കന്നഡ ഡിസിസി ഓഫിസുകൾ എന്നിവിടങ്ങളിലെ പൊതു ദർശനത്തിന് ശേഷം ഇന്നുച്ചയ്ക്ക് വിമാന മാർഗം മൃതദേഹം ബംഗളൂരുവിലെത്തിക്കും. നാളെ രാവിലെ 10 മുതൽ കെപിസിസി ഓഫിസിൽ പൊതുദർശനം നടക്കും. 


വാർത്തകൾ

Sign up for Newsletter



top