19
September 2021 - 8:25 pm IST

Download Our Mobile App

National

nursing.jpg

അംഗീകൃത നഴ്സിങ് കോളെജുകളുടെ വിവരം വെബ്‌സൈറ്റിൽ നൽകണമെന്ന് ഹൈക്കോടതി

Published:15 September 2021

സംസ്ഥാന സർക്കാരിന്‍റെ അംഗീകാരമുണ്ടെന്ന മട്ടിൽ ചില സ്ഥാപനങ്ങൾ നൽകിയ പരാമർശങ്ങളെ തുടർന്ന് നഴ്സിങ് കോളെജ് മാനേജ്മെന്‍റുകളുടെ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.

ബംഗളൂരു: കർണാടകത്തിലെ സർക്കാർ അംഗീകൃത നഴ്സിങ് കോളെജുകളുടെ വിവരങ്ങൾ ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ വെബ്സൈറ്റിൽ നൽകണമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാരിന്‍റെ അംഗീകാരമുണ്ടെന്ന മട്ടിൽ ചില സ്ഥാപനങ്ങൾ നൽകിയ പരാമർശങ്ങളെ തുടർന്ന് നഴ്സിങ് കോളെജ് മാനേജ്മെന്‍റുകളുടെ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.

കേരളത്തിൽ നിന്നും മറ്റുമെത്തുന്ന വിദ്യാർഥികൾക്ക് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ വെബ്സൈറ്റ് പരിശോധിച്ച് കർണാടകയിലെ നഴ്സിങ് കോളെജുകളുടെ അംഗീകാരം ഉറപ്പു വരുത്താവുന്നതാണ്.


വാർത്തകൾ

Sign up for Newsletter



top