19
September 2021 - 6:35 pm IST

Download Our Mobile App

Flash News
Archives

Special

bear1.jpg

ഫുട്ബോൾ കളിച്ച് കളിച്ച് കരടി പന്തും കൊണ്ട് കാട്ടിലേക്ക്; രസകരമായ വിഡിയോ

Published:15 September 2021

ഇതോടെ കരടികള്‍ ഫുട്ബോൾ കൈക്കലാക്കുകയായിരുന്നു. ബോൾ കടിച്ചെടുത്ത കരടി അത് മുകളിലേക്കിട്ട് കാലുകൊണ്ട് തട്ടുന്നതും കാണാം.

കരടികളോട് അടുക്കാനും കളിക്കാനുമൊക്കെ എല്ലാവർക്കും പേടിയാണ്. എന്നാലിപ്പോൾ രണ്ട് കരടികളുടെ രസകരമായ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടു പേരും കൂടി ഫുട്ബോൾ കളിക്കുന്ന കാഴ്ചയാണ് വിഡിയോയില്‍. ഒഡീഷയിലെ നബരംഗ്പുരിലുള്ള സുഖിഗാവ് ഗ്രാമത്തിലാണ് സംഭവം. കുട്ടികൾ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന സ്ഥലത്തേയ്ക്ക് കരടികള്‍ എത്തുകയായിരുന്നു. കരടികളെ കണ്ട് പേടിച്ച കുട്ടികൾ ഫുട്ബോൾ ഉപേക്ഷിച്ച് ഓടുകയും ചെയ്തു.

ഇതോടെ കരടികള്‍ ഫുട്ബോൾ കൈക്കലാക്കുകയായിരുന്നു. ബോൾ കടിച്ചെടുത്ത കരടി അത് മുകളിലേക്കിട്ട് കാലുകൊണ്ട് തട്ടുന്നതും കാണാം. അമ്മക്കരടി ഫുട്ബോൾ കളിക്കുന്നുണ്ടെങ്കിലും കുഞ്ഞുകരടി വലിയ താല്‍പര്യം കാണിച്ചില്ല. ബോളും കടിച്ചെടുത്ത് കാട്ടിലേയ്ക്ക് ഓടിമറയുന്ന കരടിയോടെയാണ് വിഡിയോ അവസാനിക്കുന്നത്.

Coutesy: ANI

 


വാർത്തകൾ

Sign up for Newsletter



top