17
September 2021 - 12:13 am IST

Download Our Mobile App

Flash News
Archives

World

kabul1.jpg

കാബൂളിൽ ഇന്ത്യൻ വംശജനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി; അന്വേഷണം

Published:15 September 2021

അ​ഞ്ചം​ഗ തോ​ക്കു​ധാ​രി​ക​ൾ കാ​റി​ലാ​ണ് വ്യ​വ​സാ​യി കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് കു​ടും​ബം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കാ​ബൂ​ൾ: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​ഫ്ഗാ​നി​സ്ഥാ​ൻ പൗ​ര​നെ കാ​ബൂളി​ൽ നി​ന്നും അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​ പോ​യെ​ന്ന് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് തോ​ക്കു​ധാ​രി​ക​ളാ​യ സം​ഘം ക​ർ​തേ പ​ർ​വാ​ൻ മേ​ഖ​ല​യി​ൽ നി​ന്നും ബാ​ൻ​സു​രി ലാ​ൽ (50) എ​ന്ന​യാ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​കാ​ലി​ദ​ൾ നേ​താ​വ് മ​ൻ​ജി​ന്ധ​ർ സി​ർ​സ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ട്വീ​റ്റ് ചെ​യ്ത​ത്. ബ​ൻ​സു​രി ലാ​ൽ ഹി​ന്ദു സി​ഖ് കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും കു​ടും​ബ​മാ​ണ് വി​വ​രം ന​ൽ​കി​യ​തെ​ന്നും അ​കാ​ലി​ദ​ൾ നേ​താ​വ് വ്യ​ക്ത​മാ​ക്കി.

ഡ​ൽ​ഹി സി​ഖ് ഗു​രു​ദ്വാ​ര മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് സി​ർ​സ. അ​ഞ്ചം​ഗ തോ​ക്കു​ധാ​രി​ക​ൾ കാ​റി​ലാ​ണ് വ്യ​വ​സാ​യി കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് കു​ടും​ബം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ട്വി​റ്റ​റി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ ടാ​ഗ് ചെ​യ്താ​ണ് അ​കാ​ലി​ദ​ൾ നേ​താ​വ് വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എന്നാൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഒ​ന്നു​മ​റി​യി​ല്ലെ​ന്നും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അറിയിച്ചു.

 

 


വാർത്തകൾ

Sign up for Newsletter



top