17
September 2021 - 12:53 am IST

Download Our Mobile App

Flash News
Archives

Comment

ഒടുവിലത്തെ തെരഞ്ഞെടുക്കപ്പെട്ട കെപിസിസി പ്രസിഡന്‍റ് വയലാർ രവിയായിരുന്നു പരാജയപ്പെട്ടത് എകെ ആന്‍റണിയും ; ഫെയസ് ബുക്ക് പോസ്റ്റുമായി പ്രശാന്ത്

Published:15 September 2021

ഹൈക്കമാൻഡ് ” എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്റെ പടുകുഴിലേക്ക് നയിച്ച് കൊണ്ടേയിരിക്കുന്നു
ജനാധിപത്യവും ഉൾപ്പാർട്ടി ജനാധിപത്യവും തൊട്ട് തീണ്ടാതെ ..!
കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ 

കൊച്ചി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും പി എസ് പ്രശാന്ത് രംഗത്ത്. കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് മുന്‍പും കോണ്‍ഗ്രസിനെയും നേതാക്കളെയും വിമര്‍ശിച്ചിരുന്നു. 'പരാജയം എന്ത് കൊണ്ട് എന്ന ആത്മ പരിശോധന കോണ്‍ഗ്രസില്‍ നടക്കുന്നേ ഇല്ല. ഡല്‍ഹിയില്‍ പുതുതായി കോണ്‍ഗ്രസില്‍ രൂപം കൊണ്ടിരിക്കുന്ന G-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോണ്‍ഗ്രസില്‍ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്റ് വേണമെന്നാണ്' എന്ന് പി എസ് പ്രശാന്ത് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

'ഹൈക്കമാന്‍ഡ് എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്റെ പടുകുഴിലേക്ക് കോണ്‍ഗ്രസിനെ നയിച്ച് കൊണ്ടേയിരിക്കുന്നു.ജനാധിപത്യവും ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും തൊട്ട് തീണ്ടാതെ, കോണ്‍ഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ എന്നാണ് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്

ഫെയ്സ്ബുക്ക് പോസ്റ്റ് 

സെപ്തബർ 15 ലോക ജനാധിപത്യ ദിനം …ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിൽ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നിട്ട് ഇന്നേക്ക് ഏകദേശം 30 വർഷം പൂർത്തിയാകുന്നു.

ഒടുവിലത്തെ തെരെഞ്ഞെടുക്കപ്പെട്ട KPCC പ്രസിഡന്‍റ് ശ്രീ വയലാർ രവിയായിരുന്നു. പരാജയപ്പെട്ടത് ശ്രീ ഏ കെ ആന്‍റണിയും. അതിന് ശേഷം കോൺഗ്രസിൽ നോമിനേഷനുകളുടെ കാലമായി.

ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്‍റെ ഉത്തരവാദിത്വം നിലവിലെ നേതൃത്വത്തിന്‍റെ ചുമലിൽ ചാരി പുതിയ നേതൃത്വത്തെ “ഹൈക്കമാൻഡ് ” നോമിനേറ്റ് ചെയ്യപ്പെടുന്ന രീതി തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇത്തവണയും സംഭവിച്ചത് അതിന്‍റെ തനിയാവർത്തനം തന്നെയാണ്. പരാജയം എന്ത് കൊണ്ട് എന്ന ആത്മ പരിശോധന നടക്കുന്നേ ഇല്ല.

ഡൽഹിയിൽ പുതുതായി കോൺഗ്രസിൽ രൂപം കൊണ്ടിരിക്കുന്ന G-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോൺഗ്രസിൽ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്റ് വേണമെന്നാണ്.

അപ്പോഴും “ഹൈക്കമാൻഡ് ” എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്റെ പടുകുഴിലേക്ക് നയിച്ച് കൊണ്ടേയിരിക്കുന്നു
ജനാധിപത്യവും ഉൾപ്പാർട്ടി ജനാധിപത്യവും തൊട്ട് തീണ്ടാതെ ..!
കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ 


വാർത്തകൾ

Sign up for Newsletter



top