17
October 2021 - 9:01 pm IST

Download Our Mobile App

Flash News
Archives

Special

Kiss Art, Mohanlal Painting, Viral

ചുണ്ടിലും കൈമുട്ടിലും വിരിഞ്ഞ മോഹന്‍ലാല്‍ ചിത്രങ്ങള്‍  

Published:15 September 2021

"കിസ് ആര്‍ട്ട് " എന്ന് പറയപ്പെടുന്ന ചിത്ര രചന കളര്‍ ചുണ്ടുകളില്‍ തേച്ചു   ബോര്‍ഡില്‍ ഉമ്മ വെച്ച് വരയ്ക്കുന്ന രീതിയാണ്. ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പെന്‍സില്‍ സ്കെച്ച് ചെയ്തതിനു ശേഷമാണ് ചുണ്ടുകള്‍ ഉപയോഗിച്ച് ചിത്രം വരച്ചത്. മൂന്നു ദിവസങ്ങളിലായി പത്തു മണിക്കൂര്‍ ചിലവഴിച്ചു. 

മൂക്ക് കൊണ്ട് സൂര്യയെ വരച്ച ഡാവിഞ്ചി സുരേഷിന്‍റെ മകന്‍ ഇന്ദ്രജിത്തും നൃത്ത ചുവടുകളോടെ    കാലുകൊണ്ടു ഫഹദിനേയും വരച്ച ഡാവിഞ്ചി ഉണ്ണികൃഷ്ണന്‍റെ മകള്‍ അശ്വതിയും ആണ് വ്യത്യസ്തമായ രീതിയില്‍ ലാലേട്ടന്‍റെ രണ്ടു ചിത്രങ്ങള്‍  വരച്ചത്. ഇത്തവണ വരക്കാനായി ഇന്ദ്രജിത്ത് തെരഞ്ഞെടുത്തത് സ്വന്തം ചുണ്ടുകള്‍ ആണ്. "കിസ് ആര്‍ട്ട് " എന്ന് പറയപ്പെടുന്ന ചിത്ര രചന കളര്‍ ചുണ്ടുകളില്‍ തേച്ചു   ബോര്‍ഡില്‍ ഉമ്മ വെച്ച് വരയ്ക്കുന്ന രീതിയാണ്. ആറടി വലുപ്പമുള്ള ബോര്‍ഡില്‍ പെന്‍സില്‍ സ്കെച്ച് ചെയ്തതിനു ശേഷമാണ് ചുണ്ടുകള്‍ ഉപയോഗിച്ച് ചിത്രം വരച്ചത്. മൂന്നു ദിവസങ്ങളിലായി പത്തു മണിക്കൂര്‍ ചിലവഴിച്ചു.               

                                                                                           

 അശ്വതിയാകട്ടെ "എല്‍ബോ ആര്‍ട്ട് " എന്ന പേരില്‍   ഇത്തവണ കൈ മുട്ടുകള്‍ ആണ് ചിത്ര രചനയ്ക്കായി തെരഞ്ഞെടുത്തത്.   പതിനഞ്ചു മണിക്കൂര്‍ സമയമെടുത്താണ് അശ്വതി വരച്ചത്.  അക്രിലിക് കളറുകള്‍ ആണ് ഇതിനായി ഉപയോഗിച്ചത്. കലകളിലെ വ്യത്യസ്തമായ കണ്ടെത്തലുകളോടുള്ള താല്പര്യമാണ് ഇത്തരത്തിലുള്ള ചിത്ര രചനകള്‍ രണ്ടു പേരിലും പ്രയത്നിക്കാനുള്ള  പരിശ്രമിക്കാനുള്ള  മനസുണ്ടാക്കുന്നത്.   

ഡാവിഞ്ചി ഫാമിലിയിലെ പുതു തലമുറയിലെ ഒന്‍പതുപേര്‍ ഈയടുത്തിടെ ഡാന്‍സും വരയുമായി രംഗത്ത് വന്നിരുന്നു. വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ   ഇനിയും ഈ കുടുംബം മുന്നോട്ടു പോകുമെന്ന് അറിയിച്ചു.

വീഡിയൊ കാണാം https://youtu.be/3V4Yc5O9Smk


വാർത്തകൾ

Sign up for Newsletter



top