17
October 2021 - 8:58 pm IST

Download Our Mobile App

Flash News
Archives

Food

maggi.jpg

ഇത്തവണ മാഗി മിൽക്ക് ഷേക്ക്; പൊങ്കാലയിട്ട് മാഗി ആരാധകർ

Published:15 September 2021

ഇപ്പോഴിത പുതിയതായി താരമായിരിക്കുകയാണ് മാഗി മിൽക്ക് ഷേക്ക്. മയൂർ സേജ്പാൽ എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവാണ് മാഗി മിൽക്ക് ഷേക്കിന്‍റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൊവിഡ് കാലത്ത് ഭക്ഷണ വിഭവങ്ങളിൽ നിരവധി പരീക്ഷണങ്ങൾ നടന്നിരുന്നു. ഒട്ടേറെ ഫ്യൂഷൻ വിഭവങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇപ്പോഴിത പുതിയതായി താരമായിരിക്കുകയാണ് മാഗി മിൽക്ക് ഷേക്ക്. മയൂർ സേജ്പാൽ എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവാണ് മാഗി മിൽക്ക് ഷേക്കിന്‍റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷേ മയൂർ മാഗി മിൽക്ക് ഷേക്കിന്‍റെ ആരാധകനല്ല.

ഏതോ ഒരു വിഡ്ഢി തയാറാക്കിയതാണ് ഇത്. ഇതുണ്ടാക്കിയവനെ ജീവനോടെ പിടിക്കണം- എന്ന കുറിപ്പോടെയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രീം പാലിൽ മുക്കിയ സൂപ്പി മാഗി നൂഡിൽസ് ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഒരു ശപിക്കപ്പെട്ട ചിത്രം, ഇതുണ്ടാക്കിയവൻ ശരിക്കും രാക്ഷസനാണ്- എന്നാണ് ഇതുകണ്ട ഒരാളുടെ കമന്‍റ്. ഇതാദ്യമായല്ല മാഗിയിൽ പരീക്ഷണം നടത്തുന്നതും വൈറലാവുന്നതും. ഇതിന് മുൻപ് മാഗി ലഡുവും വൈറലായിരുന്നു. 

 

 


വാർത്തകൾ

Sign up for Newsletter



top