17
September 2021 - 1:16 am IST

Download Our Mobile App

Flash News
Archives

Mollywood

prithvi.jpg

ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി താരം

Published:15 September 2021

പൃഥ്വിരാജും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താരത്തിന് ഗോള്‍ഡന്‍ വിസ നല്‍കിയത്. 

 മലയാള ചലച്ചിത്ര രംഗത്ത് നിന്ന് മമ്മൂട്ടി,മോഹന്‍ലാല്‍, ടൊവിനോ തോമസ്, നൈല ഉഷ, മിഥുന്‍ രമേശ് എന്നീ താരങ്ങള്‍ക്ക് പിന്നാലെ പൃഥ്വിരാജും യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈയിലെ ബിസിനസ്സ് സെറ്റപ്പ് സെന്ററായ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി താരത്തിന് ഗോള്‍ഡന്‍ വിസ നല്‍കിയത്. 


'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ' എന്ന കുറിപ്പോടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'ഗോള്‍ഡ്' എന്ന ചിത്രത്തിലാണ് പൃഥ്വി അടുത്തതായി അഭിനയിക്കുന്നത്. 'പ്രേമം' ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ പുതിയ സിനിമയാണ് 'ഗോള്‍ഡ്'. നയന്‍താരയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ ബാനറില്‍ സുപ്രിയ മേനോണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനാണ് ക്യാമറ.


വാർത്തകൾ

Sign up for Newsletter



top