17
September 2021 - 12:38 am IST

Download Our Mobile App

Flash News
Archives

Kerala

Thapasya Akitham Award, MD Vasudevan Nair

തപസ്യയുടെ പ്രഥമ അക്കിത്തം പുരസ്‌കാരം എം. ടിക്ക്

Published:15 September 2021

ഒരു ലക്ഷം രൂപയും കീര്‍ത്തി ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. സാഹിത്യ-സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പ്രഥമ അക്കിത്തം പുരസ്‌കാരം എം.ടിക്ക് നല്‍കുന്നതെന്ന് തപസ്യ രക്ഷാധികാരിയും പുരസ്‌കാര നിര്‍ണയ സമിതി അംഗവുമായ പി. ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട്: മഹാകവി അക്കിത്തത്തിന്റെ പേരില്‍ തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. ഒരു ലക്ഷം രൂപയും കീര്‍ത്തി ഫലകവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. സാഹിത്യ-സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പ്രഥമ അക്കിത്തം പുരസ്‌കാരം എം.ടിക്ക് നല്‍കുന്നതെന്ന് തപസ്യ രക്ഷാധികാരിയും പുരസ്‌കാര നിര്‍ണയ സമിതി അംഗവുമായ പി. ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദീര്‍ഘകാലം തപസ്യയുടെ അധ്യക്ഷനായും രക്ഷാധികാരിയായും തപസ്യക്ക് മാര്‍ഗദര്‍ശനം നല്‍കിയ  മഹാകവിയുടെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തുന്ന ഈ അവാര്‍ഡ്. ഒക്ടോബര്‍ മാസം മഹാകവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ടു വച്ച് എം.ടിക്ക് സമര്‍പ്പിക്കും.  ആഷാ മേനോന്‍, പി. നാരായണക്കുറുപ്പ്, പി. ബാലകൃഷ്ണന്‍, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതിയാണ് എം.ടിയുടെ പേര് ഏകകണ്ഠമായി നിര്‍ദേശിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, ഉപാദ്ധ്യക്ഷന്‍ യു.പി. സന്തോഷ്, ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.


വാർത്തകൾ

Sign up for Newsletter



top