17
September 2021 - 12:34 am IST

Download Our Mobile App

Flash News
Archives

Kerala

CP usman, Maoist, Court Order

മാവോയിസ്റ്റ് ഉസ്മാനെ എടിഎസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി

Published:15 September 2021

നേരത്തെ അറസ്റ്റിലായ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരെ മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ചുവെന്ന കുറ്റത്തിന് 2016 ഫെബ്രുവരി 26ന് അറസ്റ്റിലായ ഉസ്മാന്‍ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു

മഞ്ചേരി: ഇക്കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പട്ടിക്കാട് പിടിയിലായ മാവോയിസ്റ്റ് തുവ്വൂര്‍ ചെമ്പ്രശ്ശേരി സി പി ഉസ്മാന്‍ (35)നെ ഇന്നലെ മഞ്ചേരി യു എ പി എ സ്‌പെഷ്യല്‍ കോടതി ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് വിട്ടു നല്‍കി.  കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഈ മാസം 24 വരെയാണ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

നേരത്തെ അറസ്റ്റിലായ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരെ മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ചുവെന്ന കുറ്റത്തിന് 2016 ഫെബ്രുവരി 26ന് അറസ്റ്റിലായ ഉസ്മാന്‍ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.  ഈ കേസിലാണ് ഇക്കഴിഞ്ഞ ദിവസം എടിഎസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.  ഇന്നലെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.  തുടര്‍ന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് ഹരജി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യു എ പി എ സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് മുരളീകൃഷ്ണ പ്രതിയെ എട്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top