16
September 2021 - 11:47 pm IST

Download Our Mobile App

Flash News
Archives

National

Gujarat

ഗുജറാത്ത് ബിജെപിയിൽ തർക്കം; മന്ത്രിമാരുടെ സത്യപ്രതിജ്ഞ മാറ്റി

Published:15 September 2021

ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കു രാ​ജ്ഭ​വ​നി​ൽ മ​ന്ത്രി​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ക്കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ന്ന​ലെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി രാ​ജ്ഭ​വ​നി​ൽ സ​ജ്ജ​മാ​ക്കി​യി​രു​ന്ന പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും നീ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​രു ദേ​ശീ​യ മാ​ധ്യ​മം പു​റ​ത്തു​വി​ട്ടു.

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ന​ട‌​ത്താ​നി​രു​ന്ന പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​വ​സാ​ന നി​മി​ഷം മാ​റ്റി​വ​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കു രാ​ജ്ഭ​വ​നി​ൽ മ​ന്ത്രി​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ക്കു​മെ​ന്നാ​ണു സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ന്ന​ലെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി രാ​ജ്ഭ​വ​നി​ൽ സ​ജ്ജ​മാ​ക്കി​യി​രു​ന്ന പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും നീ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഒ​രു ദേ​ശീ​യ മാ​ധ്യ​മം പു​റ​ത്തു​വി​ട്ടു. 

അ​തേ​സ​മ​യം, മ​ന്ത്രി​സ്ഥാ​ന​ത്തി​നു വേ​ണ്ടി ബി​ജെ​പി എം​എ​ൽ​എ​മാ​ർ​ക്കി​ട​യി​ൽ ക​ല​ഹം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണു സ​ത്യ​പ്ര​തി​ജ്ഞ മാ​റ്റി​വ​ച്ച​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച​യാ​ണ് വി​ജ​യ് രൂ​പാ​ണി​യു​ടെ പി​ൻ​ഗാ​മി​യാ​യി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ത്. 

21-22 മ​ന്ത്രി​മാ​രാ​ണു പ​ട്ടേ​ൽ മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​കു​ക. കൂ​ടു​ത​ൽ വ​നി​താ അം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു പ​രി​ഗ​ണ​ന​യി​ലു​ണ്ട്. പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ  അം​ഗ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലെ പു​തു​മു​ഖ​ങ്ങ​ളാ​ക​ട്ടെ​യെ​ന്നാ​ണു ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശം. ഇ​താ​ണു ത​ർ​ക്ക​ത്തി​നു കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. മു​ൻ മ​ന്ത്രി​സ​ഭ​യി​ലെ ചി​ല​ർ മു​ൻ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ചു പ​രാ​തി അ​റി​യി​ച്ച​താ​യും സൂ​ച​ന​ക​ളു​ണ്ട്. 

ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​ട്ടേ​ൽ, മു​തി​ർ​ന്ന മ​ന്ത്രി​മാ​രാ​യ ആ​ർ.​സി. ഫാ​ൽ​ഡു, ഭൂ​പേ​ന്ദ്ര സി​ങ് ചു​ഡ​സാ​മ, കൗ​ശി​ക് പ​ട്ടേ​ൽ എ​ന്നി​വ​രെ പു​തി​യ മ​ന്ത്രി​സ​ഭ​യി​ലും നി​ല​നി​ർ​ത്തു​ന്ന​തു പ​രി​ഗ​ണി​ക്കു​ന്ന​താ​യാ​ണ് അ​വ​സാ​ന റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ, മ​ന്ത്രി​മാ​രു​ടെ പേ​രു​ക​ൾ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ അ​റി​യി​ക്കു​ന്ന​താ​ണു ബി​ജെ​പി​യു​ടെ കീ​ഴ്‌​വ​ഴ​ക്ക​മെ​ന്നു പാ​ർ​ട്ടി വ​ക്താ​വ് യാ​മ​ൾ വ്യാ​സ് പ​റ​ഞ്ഞു. 


വാർത്തകൾ

Sign up for Newsletter



top