17
October 2021 - 9:14 pm IST

Download Our Mobile App

Flash News
Archives

Bollywood

sonu-sood.jpeg

നടൻ സോനു സൂദിന്‍റെ മുംബൈ‍യിലെ വീട്ടിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്

Published:16 September 2021

തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം സോനു സൂദിന്‍റെ ഓഫിസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

മുംബൈ: ബോളിവുഡ് നടൻ സോനു സൂദിന്‍റെ മുംബൈയിലെ വസതിയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം സോനു സൂദിന്‍റെ ഓഫിസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. മുംബൈയിലും ലഖ്‌നൗവിലും സോനുവിന്‍റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

സോനുവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയും ലഖ്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും തമ്മില്‍ അടുത്തിടെ നടന്ന ഇടപാടും ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. നികുതി വെട്ടിപ്പിന് 2012 ലും സോനു സൂദിന്‍റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. അതേസമയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി നടന്‍ സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top