17
October 2021 - 8:56 pm IST

Download Our Mobile App

Flash News
Archives

National

tractor.jpg

ബൈക്ക് മറിഞ്ഞ് ട്രാക്ടറിഞ്ഞടിയിലേക്ക്, ചക്രം തലയിലൂടെ കയറിയിറങ്ങി; യുവാവിന്‍റെ അത്ഭുത രക്ഷപ്പെടൽ, വിഡിയോ

Published:16 September 2021

ബസിന്‍റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ വിഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ട്രാക്ടറിന്‍റെ അടിയില്‍ നിന്ന് സമാനമായ രീതിയില്‍ രക്ഷപ്പെടുന്ന മറ്റൊരു വിഡിയോയും പ്രചരിക്കുന്നത്.

അഹമ്മദാബാദ്: തലനാരിഴയ്ക്ക് വാഹനാപകടത്തിൽ നിന്നൊരാൾ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ വിഡിയോയാണിപ്പോൾ വൈറലാകുന്നത്. ഗുജറാത്തിലാണ് സംഭവം. ബസിന്‍റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ വിഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ട്രാക്ടറിന്‍റെ അടിയില്‍ നിന്ന് സമാനമായ രീതിയില്‍ രക്ഷപ്പെടുന്ന മറ്റൊരു വിഡിയോയും പ്രചരിക്കുന്നത്. ബസപകടം ഉണ്ടായ ദാഹോദില്‍ നിന്ന് തന്നെയാണ് ഈ വിഡിയോയും.

ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയാണ് യുവാവ്. ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരന്‍ ട്രാക്ടറിന്‍റെ അടിയിലേക്ക് വീഴുന്നതാണ് വിഡിയോയിലെ പ്രസക്ത ഭാഗം. കുഴിയില്‍ ചാടിയതിനെ തുടര്‍ന്നാണ് ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടത്. എതിര്‍ദിശയില്‍ വന്ന ട്രാക്ടറിന്‍റെ അടിയില്‍പ്പെട്ട യുവാവിന്‍റെ തലയിലൂടെ ട്രാക്ടറിന്‍റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രോളിയുടെ ടയര്‍ കയറിയിറങ്ങുന്നതും വിഡിയോയില്‍ വ്യക്തമാണ്.

ട്രാക്ടറിന്‍റെ അടിയില്‍ യുവാവ് വീണത് അറിയാതെ ഡ്രൈവര്‍ ബ്രേക്ക് പിടിക്കാതെ വാഹനം മുന്നോട്ടെടുത്തു. ഈ സമയത്താണ് തലയിലൂടെ ടയര്‍ കയറിയിറങ്ങിയത്. ഉടന്‍ തന്നെ ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റു യാത്രക്കാര്‍ ഓടിക്കൂടുകയും ഭാര്യയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുകയും ചെയ്തു. അതിനിടെ ബൈക്ക് യാത്രക്കാരന്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ എഴുന്നേറ്റ് നില്‍ക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഹെല്‍മെറ്റ് ധരിച്ചത് കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 


വാർത്തകൾ

Sign up for Newsletter



top