17
October 2021 - 9:43 pm IST

Download Our Mobile App

Flash News
Archives

Kollywood

meena.jpg

ഏറ്റവും മികച്ചതെല്ലാം ലഭിക്കട്ടെ; മീനയ്ക്ക് ആശംസകളുമായി ഖുശ്ബു

Published:16 September 2021

ഇന്ന് താരത്തിന്‍റെ 45-ാം പിറന്നൾ ദിനമാണ്. മീനയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ഖുശ്‍ബു.

ബാലതാരമായെത്തി പിന്നീട് നായികയായി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീന. ഒട്ടേറെ ഹിറ്റുകളാണ് മീന ഇതിനകം സ്വന്തമാക്കിയത്. ഇന്ന് താരത്തിന്‍റെ 45-ാം പിറന്നൾ ദിനമാണ്. മീനയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ഖുശ്‍ബു. പ്രിയപ്പെട്ട മീനയ്‍ക്ക് ജന്മദിന ആശംസകള്‍. ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെയെന്നും ഖുശ്‍ബു കുറിച്ചു. 

മീനയുടെ ഫോട്ടൊയും ഖുശ്‍ബു പങ്കുവച്ചിട്ടുണ്ട്. 1982ല്‍ നെഞ്ചങ്കള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മീന വെള്ളിത്തിരയിലെത്തുന്നത്. നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി മാറുകയും ചെയ്‍തു. വിദ്യാ സാഗര്‍ ആണ് മീനയുടെ ഭര്‍ത്താവ്.

 

 


വാർത്തകൾ

Sign up for Newsletter



top