17
October 2021 - 8:55 pm IST

Download Our Mobile App

Flash News
Archives

National

E Office, Basavaraja Bommai, Latest News

ഫയലുകളും കത്തുകളും ഇനി ഇ-ഓഫീസ് വഴി

Published:16 September 2021

അടുത്തിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തിയ പരിശോധനയ്ക്കു ശേഷം അദ്ദേഹം ഫയലുകളുടെ നീക്കത്തിനും അവ കൈകാര്യം ചെയ്യുന്ന രീതിക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നു

ബെംഗളൂരു : എല്ലാ ഫയലുകളും കത്തുകളും ഇ-ഓഫീസ് വഴി നീക്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു. ഒക്ടോബർ ഒന്നു മുതൽ ഡെപ്യൂട്ടി കമ്മീഷണർമാരുടെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ഉൾപ്പെടെ എല്ലാ ഓഫീസുകളുടെയും മുഴുവൻ ഫയലുകളും കത്തുകളും ഇ-ഓഫീസ് വഴി നീക്കാനാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ (എൻഐസി) വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഇഓഫീസ് വഴിയായിരിക്കും ഫയലുകളും മറ്റും കൈകാര്യം ചെയ്യുന്നത്.

അടുത്തിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തിയ പരിശോധനയ്ക്കു ശേഷം അദ്ദേഹം ഫയലുകളുടെ നീക്കത്തിനും അവ കൈകാര്യം ചെയ്യുന്ന രീതിക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നു. ജില്ലാതലത്തിൽ ലഭിക്കുന്ന നിർദേശങ്ങൽ സെക്രട്ടറി തലത്തിൽ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം നിദ്ദേശിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top