17
October 2021 - 9:59 pm IST

Download Our Mobile App

Flash News
Archives

National

bbmp

ബെംഗളൂർ മഹാനഗര സഭയിലേക്ക് തിരഞ്ഞെടുപ്പ് എപ്പോൾ ?

Published:16 September 2021

ജനാഗ്രഹ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ 'എന്റെ കോർപ്പറേറ്റർ എവിടെയാണ്' എന്ന ചർച്ച തിരഞ്ഞെടുപ്പു നടക്കാത്തതിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു

ബെംഗളൂർ: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നു വിവിധ രാഷ്ട്രീയ കക്ഷികളും ജനകീയ സംഘടനകളും മുൻ കോർപ്പറേറ്റർമാരും റസിഡന്റ്‌സ് അസോസിയേഷനുകളും ആവശ്യപ്പെട്ടു.കോർപ്പറേഷൻ കൗൺസിലിന്റെ അഞ്ച് വർഷത്തെ കാലാവധി 2020 സെപ്റ്റംബറിൽ അവസാനിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും നഗരസഭയിലേക്കു തിരഞ്ഞെടുപ്പു നടപടികൾ ആയിട്ടില്ല. ബിബിഎംപിക്ക് 198 വാർഡുകളാണുള്ളത്.

ജനാഗ്രഹ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ 'എന്റെ കോർപ്പറേറ്റർ എവിടെയാണ്' എന്ന ചർച്ച തിരഞ്ഞെടുപ്പു നടക്കാത്തതിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കോർപ്പറേറ്റർമാരുടെ അഭാവത്തിൽ പൗരന്മാരുടെ ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാൻ കഴിയാതെ പോകുന്നു, കൂടാതെ വികസന പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ വൈകിപ്പിച്ച് സർക്കാർ ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നു മുൻ കോർപ്പറേറ്റർമാർ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ അഭാവത്തിൽ, സംസ്ഥാന സർക്കാർ 10,000 കോടി രൂപയുടെ ബിബിഎംപി ബജറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയാണ്. പകർച്ചവ്യാധിയാണ് കാലതാമസത്തിനു കാരണമായി സർക്കാർ നിരത്തുന്ന ന്യായം.. എന്നാൽ പകർച്ചവ്യാധിക്കിടയിലും നിരവധി സംസ്ഥാനങ്ങളിൽ തദ്ദേശ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നതായി യോഗം ചൂണ്ടിക്കാട്ടി.


വാർത്തകൾ

Sign up for Newsletter



top