17
October 2021 - 9:11 pm IST

Download Our Mobile App

Flash News
Archives

Cricket

ICC T20 Ranking, Virat Kohli, Cricket News

റാ​ങ്കി​ങ്ങി​ല്‍ നേ​ട്ടം കോ​ഹ്‌​ലി​ക്ക്, മ​ല​ന്‍ ത​ല​പ്പ​ത്ത്

Published:16 September 2021

717 റേ​റ്റി​ങ് പോ​യി​ന്‍റാ​ണ് കോഹ്​ലി​ക്കു​ള്ള​ത്. ന്യൂ​സീ​ല​ന്‍ഡി​ന്‍റെ ഡെ​വോ​ണ്‍ കോ​ണ്‍വേ​യാ​ണ് ഒ​രു സ്ഥാ​നം താ​ഴോ​ട്ടി​റ​ക്കി​യാ​ണ് കോ​ലി നാ​ലാം സ്ഥാ​ന​ത്തേ​ക്കെ​ത്തി​യ​ത്.  

ദു​ബാ​യ്: ഏ​റ്റ​വും പു​തി​യ ഐ​സി​സി ടി20 ​റാ​ങ്കി​ങ്ങി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കി ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി.  ടി20 ​ബാ​റ്റ്സ്മാ​ന്‍മാ​രു​ടെ റാ​ങ്കി​ങ്ങി​ല്‍ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യ കോ​ഹ്‌ലി നാ​ലാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു. 717 റേ​റ്റി​ങ് പോ​യി​ന്‍റാ​ണ് കോഹ്​ലി​ക്കു​ള്ള​ത്. ന്യൂ​സീ​ല​ന്‍ഡി​ന്‍റെ ഡെ​വോ​ണ്‍ കോ​ണ്‍വേ​യാ​ണ് ഒ​രു സ്ഥാ​നം താ​ഴോ​ട്ടി​റ​ക്കി​യാ​ണ് കോ​ലി നാ​ലാം സ്ഥാ​ന​ത്തേ​ക്കെ​ത്തി​യ​ത്.  

ഇം​ഗ്ല​ണ്ടി​ന്‍റെ ഡേ​വി​ഡ് മ​ലാ​ന്‍ 841 പോ​യി​ന്‍റു​മാ​യി ത​ല​പ്പ​ത്ത് നി​ല്‍ക്കു​മ്പോ​ള്‍ പാ​കി​സ്താ​ന്‍റെ ബാ​ബ​ര്‍ അ​സാം ഓ​സ്ട്രേ​ലി​യ​യു​ടെ ആ​രോ​ണ്‍ ഫി​ഞ്ച് എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്. കെ ​എ​ല്‍ രാ​ഹു​ലാ​ണ് ആ​ദ്യ 10ലു​ള്ള മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​രം. ഇ​ന്ത്യ​യു​ടെ വൈ​സ് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ 21ാം സ്ഥാ​ന​ത്താ​ണ്. അ​ടു​ത്തൊ​ന്നും ഇ​ന്ത്യ അ​ന്താ​രാ​ഷ്ട്ര ടി20 ​പ​ര​മ്പ​ര ക​ളി​ച്ചി​ട്ടി​ല്ല. ടി20 ​ലോ​ക​ക​പ്പ് ഒ​ക്ടോ​ബ​ര്‍ 17ന് ​ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഈ ​പ​ട്ടി​ക മാ​റി​മ​റി​യു​മെ​ന്നു​റ​പ്പാ​ണ്. 

 ബൗ​ള​ര്‍മാ​രു​ടെ റാ​ങ്കി​ങ്ങി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ പ​റ​യാ​നാ​വി​ല്ല. ബം​ഗ്ലാ​ദേ​ശി​ന്‍റെ മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​ന്‍ ര​ണ്ട് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി എ​ട്ടാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു. എ​ട്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന ന്യൂ​സീ​ല​ന്‍ഡി​ന്‍റെ ടിം ​സൗ​ത്തി 10ാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ബ്രൈ​സ് ഷം​സി ത​ല​പ്പ​ത്ത് തു​ട​രു​മ്പോ​ള്‍ ശ്രീ​ല​ങ്ക​യു​ടെ വ​നി​ന്‍ഡു ഹ​സ​ര​ങ്ക ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. റാ​ഷി​ദ് ഖാ​ന്‍,ആ​ദി​ല്‍ റ​ഷീ​ദ്,മു​ജീ​ബു​ര്‍ റ​ഹ്മാ​ന്‍ എ​ന്നി​വ​രാ​ണ് ആ​ദ്യ അ​ഞ്ചി​ലെ മ​റ്റു​ള്ള​വ​ര്‍.​ന്യൂ​സീ​ല​ന്‍ഡി​ന്‍റെ അ​ജാ​സ് പ​ട്ടേ​ല്‍ 93 സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി ടോ​പ് 60ലേ​ക്കെ​ത്തി. ഇ​ന്ത്യ​യു​ടെ ഒ​രു ബൗ​ള​ര്‍പോ​ലും ആ​ദ്യ 10ല്‍ ​ഇ​ല്ലെ​ന്ന​താ​ണ് വ​ലി​യ നാ​ണ​ക്കേ​ട്. 12ാം സ്ഥാ​ന​ത്തു​ള്ള ഭു​വ​നേ​ശ്വ​ര്‍ കു​മാ​റാ​ണ് ഇ​ന്ത്യ​ന്‍ നി​ര​യി​ലെ കേ​മ​ന്‍. വാ​ഷി​ങ്ട​ണ്‍ 18ാം സ്ഥാ​ന​ത്തും യു​സ് വേ​ന്ദ്ര ച​ഹാ​ല്‍ 25ാം സ്ഥാ​ന​ത്തും ശ​ര്‍ദു​ല്‍ ഠാ​ക്കൂ​ര്‍ 31ാം സ്ഥാ​ന​ത്തും നി​ല്‍ക്കു​മ്പോ​ള്‍ ജ​സ്പ്രീ​ത് ബും​റ 33ാം സ്ഥാ​ന​ത്താ​ണ്. 

ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍ നാ​യ​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യാ​ണ് ത​ല​പ്പ​ത്ത്. ബം​ഗ്ലാ​ദേ​ശി​ന്‍റെ ഷ​ക്കീ​ബ് അ​ല്‍ഹ​സ​ന്‍, സ്‌​കോ​ട്ല​ന്‍ഡി​ന്‍റെ റി​ച്ചാ​ര്‍ഡ് ബെ​റി​ങ്ട​ണ്‍, ഒ​മാ​ന്‍റെ ഖ​വാ​ര്‍ അ​ലി, യു​എ​ഇ​യു​ടെ രോ​ഹ​ന്‍ മു​സ്ത​ഫ എ​ന്നി​വ​രാ​ണ് ആ​ദ്യ അ​ഞ്ചി​ലെ മ​റ്റു​ള്ള​വ​ര്‍. ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ലും ടോ​പ് 10ല്‍ ​ഇ​ന്ത്യ​യു​ടെ ആ​രു​മി​ല്ല. 20ാം സ്ഥാ​ന​ത്തു​ള്ള ഹ​ര്‍ദി​ക് പാ​ണ്ഡ്യ​യാ​ണ് ഓ​ള്‍റൗ​ണ്ട​ര്‍മാ​രി​ല്‍ കേ​മ​ന്‍. 


വാർത്തകൾ

Sign up for Newsletter



top