17
October 2021 - 9:33 pm IST

Download Our Mobile App

Flash News
Archives

Cricket

IPL 2021, IPLCricket, Cricket News, CSK, Cricket News

ഐ​പി​എ​ല്ലി​നു കാ​ണി​ക​ളെ​ത്തും

Published:16 September 2021

2019നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​നാ​യി ഗാ​ല​റി​യി​ലേ​ക്ക് കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.കൊ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ര്‍ന്ന് 2020ല്‍ ​യു​എ​ഇ​യി​ല്‍ ന​ട​ന്ന ഐ​പി​എ​ല്‍ അ​ട​ച്ചി​ട്ട സ്റ്റേ​ഡ‍ി​യ​ത്തി​ലാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്നു​ത്. 

ദു​ബാ​യ്: യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന ഐ​പി​എ​ല്‍ ര​ണ്ടാം പാ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രി​മി​ത​മാ​യ തോ​തി​ല്‍ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്ന് ബി​സി​സി​ഐ. 2019നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​നാ​യി ഗാ​ല​റി​യി​ലേ​ക്ക് കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.കൊ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ര്‍ന്ന് 2020ല്‍ ​യു​എ​ഇ​യി​ല്‍ ന​ട​ന്ന ഐ​പി​എ​ല്‍ അ​ട​ച്ചി​ട്ട സ്റ്റേ​ഡ‍ി​യ​ത്തി​ലാ​യി​രു​ന്നു ന​ട​ത്തി​യി​രു​ന്നു​ത്. 

ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന 2021 ഐ​പി​എ​ല്ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ലും സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക് കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ല.എ​ന്നാ​ല്‍ ഓ​രോ സ്റ്റേ​ഡി​യ​ത്തി​ലും ഏ​ത്ര കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ത്തി​യി​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച ദു​ബാ​യ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സും ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തോ​ടെ​യാ​ണ് ഐ​പി​എ​ല്‍ ര​ണ്ടാം പാ​ദ മ​ത്സ​ര​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​കു​ക.ദു​ബാ​യ്ക്ക് പു​റ​മെ അ​ബു​ദാ​ബി, ഷാ​ര്‍ജ എ​ന്നീ സ്റ്റേ​ഡി​യ​ങ്ങ​ളും ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് വേ​ദി​യാ​വു​ന്നു​ണ്ട്.  ടി​ക്ക​റ്റു​ക​ള്‍ ഇ​ന്ന​ലെ മു​ത​ല്‍ വി​ത​ര​ണം തു​ട​ങ്ങി.


വാർത്തകൾ

Sign up for Newsletter



top