17
October 2021 - 9:37 pm IST

Download Our Mobile App

Flash News
Archives

Kerala

പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു

Published:16 September 2021

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു

തിരുവനന്തപുരം:  പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസ്സ് ഉണ്ടായിരുന്ന സിറാജ് അര്‍ബുദ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു. ഈ മാസം ആദ്യം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ് ഇദ്ദേഹം.

രണ്ടു തവണ പിഡിപിയുടെ കീഴില്‍ പ്രവര്‍ത്തിച്ച സിറാജ്  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്നു തവണ കൗണ്‍സിലര്‍ ആയിരുന്നു.  1995 ലാണ് മാണിക്യംവിളാകം വാര്‍ഡില്‍നിന്നും 2000 ല്‍ അമ്പലത്തറ വാര്‍ഡില്‍നിന്നും പിഡിപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് തിരഞ്ഞെടുക്കപ്പെട്ടത്

രണ്ടു തവണ പിഡിപിയുടെ കീഴിലും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായാണ് സിറാജ് മല്‍സരിച്ചിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഭിന്നാഭിപ്രായങ്ങളെ തുടര്‍ന്ന്പിഡിപി വിട്ട സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ മാണിക്യവിളാകം വാര്‍ഡില്‍ മല്‍സരിക്കാന്‍ നീക്കം നടത്തി. ഐഎന്‍എല്‍ പൂന്തുറ സിറാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.

 സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ എതിര്‍പ്പിനാല്‍ മല്‍സരിക്കാന്‍ സാധിച്ചില്ല. പൂന്തുറ സിറാജിന്‍റെ സാന്നിധ്യം ബിജെപി മുതലെടുക്കുമെന്നും തെഞ്ഞെടുപ്പില്‍ സിപിഎമ്മിന് ക്ഷീണമാകുമെന്നുമാണ് ജില്ലാ നേതൃത്വം നിലപാടെടുത്തത്.അടുത്തിടെ പിഡിപിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് കത്തു നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ വൈസ് ചെയര്‍മാനായി പിഡിപി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നിയമിച്ചു. മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് സിറാജ്.

2019 വരെ പിഡിപിയുടെ വര്‍ക്കിങ് പ്രസിഡന്‍റായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ തുടങ്ങിയത്. പൂന്തുറ സിറാജിന്‍റെ പല നിലപാടുകളും പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.


വാർത്തകൾ

Sign up for Newsletter



top