17
October 2021 - 10:08 pm IST

Download Our Mobile App

Flash News
Archives

Bollywood

nusrat-jahan.jpg

നുസ്രത്തിന്‍റെ കുഞ്ഞിന്‍റെ അച്ഛൻ ഇദ്ദേഹം; മകന്‍റെ ജനന സർട്ടിഫിക്കറ്റ് പുറത്ത്

Published:16 September 2021

കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുട്ടിയുടെ അച്ഛനാരാണെന്നായിരുന്നു സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് അറിയേണ്ടിയിരുന്നത്. അച്ഛനാരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും നുസ്രത്ത് മറുപടി നല്‍കാന്‍ തയാറായിരുന്നില്ല.

അടുത്തിടെയാണ് നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന് ആൺകുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുട്ടിയുടെ അച്ഛനാരാണെന്നായിരുന്നു സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് അറിയേണ്ടിയിരുന്നത്. അച്ഛനാരാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും നുസ്രത്ത് മറുപടി നല്‍കാന്‍ തയാറായിരുന്നില്ല. ഇപ്പോഴിത എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്.

കുഞ്ഞിന്‍റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിലാണ് അച്ഛന്‍റെ പേര് ചേര്‍ത്തത്. നടനും ബിജെപി നേതാവുമായ യഷ് ദാസ്ഗുപ്തയാണ് കുട്ടിയുടെ അച്ഛന്‍. യഷ് ദാസ്ഗുപ്തയുടെ യഥാർഥ പേര് ദേബാഷിഷ് ദാസ്ഗുപ്ത എന്നാണ്. ഈ പേരാണ് കുഞ്ഞിന്‍റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റിലുള്ളത്. യഷും നുസ്രത്തും പ്രണയത്തിലാണ്. കുഞ്ഞിന് യിഷാന്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

യിഷാന്‍ ജെ ദാസ്ഗുപ്ത എന്നാണ് കുഞ്ഞിന്‍റെ മുഴുവൻ പേര്. വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്‍റെ ഭര്‍ത്താവ്. ഇരുവരും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വേര്‍പിരിഞ്ഞത്. തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് വിവാഹം നടന്നത്. അതിനാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം സാധുവല്ലാത്തതിനാല്‍ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top