17
October 2021 - 10:18 pm IST

Download Our Mobile App

Flash News
Archives

Religious

Viswakarma Day, Religious

ഓ​ർ​മ​പ്പെ​ടു​ത്ത​ലി​​ന്‍റെ വി​ശ്വ​ക​ർ​മ ദി​നം

Published:17 September 2021

# നി​ധീ​ഷ് സോ​മ​ൻ

ഹി​ന്ദു വി​ശ്വാ​സ പ്ര​കാ​രം ജ​ഗ​ത്തി​നെ സൃ​ഷ്ടി​ക്കു​ക​യും അ​തി​ൽ ജീ​വി​താ​ന്ത​രീ​ക്ഷ​ത്തി​ന് നി​ർ​മി​തി​ക​ളു​ടെ ചാ​രു​ത​യും ന​ൽ​കി​യ ഭ​ഗ​വാ​ൻ വി​ശ്വ​ക​ർ​മാ​വി​നെ ആ​ര​തി​യു​ഴി​ഞ്ഞ് പൂ​ജി​ക്കു​ന്ന പു​ണ്യ ദി​വ​സം.

ഇ​ന്ന് വി​ശ്വ​ക​ർ​മ​ദി​നം. ഈ ​ദി​വ​സം രാ​ജ്യ​ത്തെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ളും പൈ​തൃ​ക മേ​ഖ​ല​ക​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​ക​ളും ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ന്ന ഒ​രു തൊ​ഴി​ൽ ദി​ന​മാ​ണ്. ഹി​ന്ദു വി​ശ്വാ​സ പ്ര​കാ​രം ജ​ഗ​ത്തി​നെ സൃ​ഷ്ടി​ക്കു​ക​യും അ​തി​ൽ ജീ​വി​താ​ന്ത​രീ​ക്ഷ​ത്തി​ന് നി​ർ​മി​തി​ക​ളു​ടെ ചാ​രു​ത​യും ന​ൽ​കി​യ ഭ​ഗ​വാ​ൻ വി​ശ്വ​ക​ർ​മാ​വി​നെ ആ​ര​തി​യു​ഴി​ഞ്ഞ് പൂ​ജി​ക്കു​ന്ന പു​ണ്യ ദി​വ​സം.

വ​ട​ക്കേ​ന്ത്യ​യി​ലെ ഭൂ​രി​ഭാ​ഗം വ്യ​വ​സാ​യ​ശാ​ല​ക​ളും ചെ​റു​കി​ട തൊ​ഴി​ൽ കേ​ന്ദ്ര​ങ്ങ​ളും പ്ര​ത്യേ​ക പൂ​ജ​ക​ളും ഗാ​നാ​ർ​ച്ച​ന​ക​ളും സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​ക​ളും ഇ​ന്നേ ദി​വ​സം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​യു​ധ പൂ​ജ, വി​ദ്യാ​രം​ഭ​പൂ​ജ, ഉ​പ​വ​സി​ക്ക​ൽ, പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ള വാ​സ്തു പൂ​ജ, ന​വ​നൈ​പു​ണ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ തു​ട​ക്കം കു​റി​ക്ക​ൽ എ​ന്നി​ങ്ങ​നെ ചെ​റു​തും വ​ലു​തു​മാ​യ ആ​ഘോ​ഷ, ആ​ച​ര​ണ​ങ്ങ​ൾ രാ​ജ്യ​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ണ്ടു​വ​രു​ന്നു. കൊ​വി​ഡ് - 19 സൃ​ഷ്ടി​ച്ച സാ​മൂ​ഹി​കാ​ക​ല​വും നി​യ​ന്ത്ര​ണ​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ അ​ക​റ്റി​യാ​ലും ഇ​ത്ത​വ​ണ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലു​മാ​യി​ട്ടാ​ണ് ച​ട​ങ്ങു​ക​ളേ​റെ​യും ന​ട​ക്കു​ന്ന​ത്. കൂ​ടാ​തെ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ർ​ച്വ​ൽ മീ​റ്റി​ങ്ങു​ക​ളാ​യി​ട്ടാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ നി​യ​ന്ത്രി​ത അ​വ​ധി​യാ​യ വി​ശ്വ​ക​ർ​മ ദി​നം ആ​ച​ര​ണ​ദി​വ​സ​മാ​യും അ​വ​കാ​ശ​ദി​ന​മാ​യും ക​രു​തി​വ​രു​ന്നു. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വി​ശ്വ​ക​ർ​മ ദി​ന​ത്തി​ന് മു​ന്നേ​യു​ള്ള ഋ​ഷി പ​ഞ്ച​മി​യാ​ണ് ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ന്ന​ത്. വ്യ​ത്യ​സ്ത ഐ​തി​ഹ്യ​ങ്ങ​ളി​ൽ ചു​റ്റ​പ്പെ​ട്ട വി​ശ്വ​ക​ർ​മ​ദി​ന നി​ർ​വ​ച​ന​ങ്ങ​ളു​ടെ ആ​ധി​ക്യ​ങ്ങ​ൾ ഒ​രു സ​മ​സ്യ​യാ​ണ​ങ്കി​ൽ കൂ​ടി​യും അ​താ​ഘോ​ഷി​ക്കു​ന്ന​തും ആ​ച​രി​ക്കു​ന്ന​തു​മാ​യ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ധി​ക​ൾ​ക്കും വ്യാ​ധി​ക​ൾ​ക്കും ഒ​ട്ടും കു​റ​വി​ല്ല എ​ന്നു​ള്ള​താ​ണ് വ​സ്തു​ത.

പ​ര​മ്പ​രാ​ഗ​ത കൈ​ത്തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​രും വി​ശ്വ​ക​ർ​മ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട പൈ​തൃ​ക​തൊ​ഴി​ലാ​ളി​ക​ളും ഇ​ന്ന് തൊ​ഴി​ൽ സു​ര​ക്ഷ​യു​ടെ ആ​ശ​ങ്ക​യി​ൽ ത​ന്നെ​യാ​ണ്. അ​വ​രു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും അ​യി​ത്തം ക​ല്പി​ച്ചി​രി​ക്കു​ന്ന സാ​മൂ​ഹി​ക സ്ഥി​തി​ക്ക് ഇ​ന്നും മാ​റ്റ​മി​ല്ല. മ​റ്റ് ഏ​ത് തൊ​ഴി​ൽ മേ​ഖ​ല​ക​ളെ​ക്കാ​ളും വൈ​ജ്ഞാ​നി​ക സാ​ങ്കേ​തി​ക ത​ത്വ​ങ്ങ​ളാ​ൽ വി​രാ​ജി​ക്കു​ന്ന പൈ​തൃ​ക​തൊ​ഴി​ൽ മേ​ഖ​ല​യെ (മ​ര​പ്പ​ണി, ഇ​രു​മ്പ് പ​ണി, സ്വ​ർ​ണാ​ഭ​ര​ണ​പ്പ​ണി, ലോ​ഹ പ​ണി, ശി​ലാ ശി​ല്പ ജോ​ലി​ക​ൾ) സം​ര​ക്ഷി​ച്ച് നി​ല​നി​ർ​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ഇ​വി​ട​ത്തെ ഭ​ര​ണ​കൂ​ട​ത്തി​നു​ണ്ട​ന്നു​ള്ള​ത് സൗ​ക​ര്യ​പൂ​ർ​വം അ​ധി​കാ​രി​ക​ൾ മ​റ​ക്കു​ക​യാ​ണ്. 

ഏ​തൊ​രു നി​ർ​മി​തി​യു​ടെ പി​ന്നി​ലും ത​​ന്‍റെ മ​ന​സ്സും ശ​രീ​ര​വും അ​ർ​പ്പി​ച്ച് സൗ​ന്ദ​ര്യ​ത്തി​​ന്‍റെ​യും ആ​സ്വാ​ദ​ന​ത്തി​​ന്‍റെ​യും അ​നു​ഭൂ​തി​ക​ൾ നി​റ​യ്ക്കു​മ്പോ​ഴും നാ​ളെ​യു​ടെ മു​ന്നി​ൽ നീ​ക്കി​യി​രി​പ്പ് ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഈ ​തൊ​ഴി​ലാ​ളി സ​മൂ​ഹം ക​ട​ന്നു പോ​കു​ന്ന​ത്. സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, തൊ​ഴി​ൽ ല​ഭ്യ​ത​ക്കു​റ​വ്, വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ ക​ട​ന്നു​ക​യ​റ്റം, ഉ​റ​പ്പി​ല്ലാ​ത്ത വേ​ത​ന​നി​ര​ക്ക്, തൊ​ഴി​ൽ നി​യ​മ​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ൾ, അ​ധി​ക നി​കു​തി, വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ദൗ​ർ​ല​ഭ്യം, ഉ​ത്പാ​ദ​ന സം​രം​ഭ​ങ്ങ​ളു​ടെ അ​ട​ച്ചു​പൂ​ട്ട​ൽ, തൊ​ഴി​ൽ ന​ഷ്ട​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​​ന്‍റെ ജീ​വി​ത​ദു​രി​ത​ങ്ങ​ൾ​ക്ക് മേ​ൽ ചോ​ദ്യ​ചി​ഹ്ന​മു​യ​ർ​ത്തു​ക​യാ​ണ്.
കൊ​റോ​ണ വൈ​റ​സി​​ന്‍റെ ഭീ​തി​യി​ൽ ലോ​കം അ​ട​ച്ചി​ട​ലി​​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ൽ ഒ​ളി​ച്ചി​രു​ന്ന​പ്പോ​ൾ പൈ​തൃ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​യി​ട​ങ്ങ​ൾ ക​ള​ക​യ​റി മൂ​ടി​യ​തും തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ച​തും ചെ​യ്തു കൊ​ണ്ടി​രു​ന്ന ജോ​ലി​ക​ൾ ന​ഷ്ട​മാ​യ​തും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ കൂ​ടി പ​ല​രും ആ​ത്മ​ഹ​ത്യ​യി​ൽ അ​ഭ​യം പ്രാ​പി​ച്ച​തും വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല.
ജ​ന്മ​സി​ദ്ധ​മാ​യി കി​ട്ടി​യ ക​ഴി​വു​ക​ൾ കൊ​ണ്ട് ലോ​കാ​ത്ഭു​ത​ങ്ങ​ൾ ര​ചി​ച്ച് ഭാ​ര​ത​ത്തി​​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തി​യ പൂ​ർ​വ പൈ​തൃ​ക​ത്തി​​ന്‍റെ പി​ൻ​ത​ല​മു​റ​യ്ക്ക് അ​വ​ർ​ക്ക​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കെ​ങ്കി​ലും അ​വ​കാ​ശ​മു​ണ്ടെ​ന്ന് വി​ളി​ച്ചു പ​റ​യാ​ൻ ഈ ​വി​ശ്വ​ക​ർ​മ ദി​നം ഉ​പ​ക​രി​ക്ക​ട്ടെ.

(ലേ​ഖ​ക​ൻ ഓ​ൾ കേ​ര​ള ഹെ​റി​ഡി​റ്റ​റി ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ ചീ​ഫ് ഓ​ർ​ഗ​നൈ​സ​റാ​ണ്. ഫോ​ൺ: 75609 29067)


വാർത്തകൾ

Sign up for Newsletter



top