17
October 2021 - 8:54 pm IST

Download Our Mobile App

Flash News
Archives

Travel

tourism1.jpg

സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് പുനസംഘടിപ്പിച്ചു; കെ. രൂപേഷ്കുമാർ പുതിയ വർക്കിംഗ് ഗ്രൂപ്പിൽ

Published:18 September 2021

പ്രമുഖ ഉത്തരവാദിത്ത ടൂറിസം പ്രചാരകനും സിജിഎച്ച് ഹോട്ടൽ ശൃംഖലയുടെ സ്ഥാപകനുമായ ജോസ് ഡൊമിനിക് തുടങ്ങി പ്രമുഖരുടെ ഒരു നീണ്ട നിരയാണ് പുതിയ വർക്കിംഗ് ഗ്രൂപ്പിൽ ഇടം പിടിച്ചത്.

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് പുന:സംഘടിപ്പിച്ച് കൊണ്ട് സർക്കാർ ഉത്തരവിറക്കി. 2022 മുതൽ 2027 വരെയാണ് പുതിയ പ്ലാനിംഗ് ബോർഡ് വർക്കിംഗ് ഗ്രൂപ്പിന്‍റെ കാലാവധി. പ്ലാനിംഗ് ബോർഡ്  സെക്രട്ടറി ടിക്കാറാം മീണ ഐഎഎസ് ആണ് ഉത്തരവ് പുറത്തിറക്കിയത്.

സംസ്ഥാന സർക്കാരിന്‍റെ ടൂറിസം അജണ്ട ഉത്തരവാദിത്ത ടൂറിസം ആണെന്ന സുവ്യക്തമായ സന്ദേശം നൽകിക്കൊണ്ട് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, ബിനാലെ സ്ഥാപകൻ ബോസ് കൃഷ്ണമാചാരി, ഉത്തരവാദിത്ത ടൂറിസം മേഖലയിലെ പ്രമുഖ ടൂർ ഓപ്പറേറ്റർമാരിൽ ഒരാളായ ഗോപിനാഥ് പാറയിൽ, പ്രമുഖ ഉത്തരവാദിത്ത ടൂറിസം പ്രചാരകനും സിജിഎച്ച് ഹോട്ടൽ ശൃംഖലയുടെ സ്ഥാപകനുമായ ജോസ് ഡൊമിനിക് തുടങ്ങി പ്രമുഖരുടെ ഒരു നീണ്ട നിരയാണ് പുതിയ വർക്കിംഗ് ഗ്രൂപ്പിൽ ഇടം പിടിച്ചത്.

ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു ഐ എ എസ് , സോമതീരം ഗ്രൂപ്പ് ചെയർമാൻ ബേബി മാത്യു സോമതീരം എന്നിവർ വൈസ് ചെയർമാൻമാരായ വർക്കിംഗ് ഗ്രൂപ്പിൽ മുൻ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ് , ടൂറിസം ഡയറക്ടർ കൃഷ്ണ തേജ ഐ എ എസ് എന്നിവർക്ക് പുറമേ ടൂറിസം മേഖലയിലെ പ്രമുഖരായ എബ്രഹാം ജോർജ്, സജീവ് കുറുപ്പ്, പ്രദീപ് മൂർത്തി,പ്രമുഖ ആർക്കിടെക്ട് ബെന്നി കുര്യാക്കോസ്, ഡോ. രാജശ്രീ അജിത്, വാഞ്ചി ശ്വരൻ , ഇ എം നജീബ് തുടങ്ങിയവരും അംഗങ്ങളാണ്.

 


വാർത്തകൾ

Sign up for Newsletter



top