17
October 2021 - 10:16 pm IST

Download Our Mobile App

Flash News
Archives

Bollywood

sonu-sood.jpg

സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്

Published:18 September 2021

20 കോടി രൂപയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. തുടർച്ചയായി മൂന്ന് ദിവസം അദ്ദേഹത്തിന്‍റെ വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.

നടൻ സോനു സൂദ് നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ്. 20 കോടി രൂപയുടെ നികുതി വെട്ടിച്ചതായി കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. തുടർച്ചയായി മൂന്ന് ദിവസം അദ്ദേഹത്തിന്‍റെ വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് ആദായനികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. സോനുവും സഹായികളും ചേർന്ന് നികുതി വെട്ടിച്ചതിന്‍റെ തെളിവുകൾ കണ്ടെത്തിയെന്നാണ് അധികൃതർ പറയുന്നത്.

വ്യാജ കമ്പനികളിൽ നിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിച്ചു. ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തുവെന്നും ആദയ നികുതി വകുപ്പ് വ്യക്തമാക്കി. സോനുവിന്‍റെ മുംബൈയിലെ ഓഫീസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 

 


വാർത്തകൾ

Sign up for Newsletter



top