17
October 2021 - 8:36 pm IST

Download Our Mobile App

Flash News
Archives

Fashion

samantha-bridal.jpg

ബനാറസി സാരിയിൽ നവവധുവായി സാമന്ത; ബ്രൈഡൽ ലുക്ക് ചിത്രങ്ങൾ

Published:18 September 2021

ബനാറസി സാരിയിൽ വധുവിനെപ്പോലെ ഒരുങ്ങിനില്‍ക്കുന്ന സാമന്തയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. പുത്തന്‍ ഫോട്ടൊഷൂട്ട് ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

അടുത്തിടെ സോഷ്യൽ മീഡിയയിൽ കൂടുതലും ചർച്ച ചെയ്യപ്പെട്ട നടിമാരിലൊരാളാണ് സാമന്ത. ഭർത്താവും നടനുമായ നാഗചൈതന്യയുമായി സാമന്ത വിവാഹമോചിതയാകുന്നു എന്ന വാർത്തകളാണ് ഇതിന് കാരണം. എന്നാൽ വിവാഹമോചനത്തേക്കുറിച്ച് സാമന്തയോ നാഗചൈതന്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റുകൾ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ അത്തരത്തില്‍ സാമന്തയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

ബനാറസി സാരിയിൽ വധുവിനെപ്പോലെ ഒരുങ്ങിനില്‍ക്കുന്ന സാമന്തയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. പുത്തന്‍ ഫോട്ടൊഷൂട്ട് ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കടുംചുവപ്പിൽ ഗോൾഡൻ ഡിസൈനുകളുള്ള ഹാന്‍റ് ലൂം സാരിയാണ് സാമന്ത ധരിച്ചത്.

കസവ് ബോർഡറുള്ള ഹാഫ് സ്ലീവ് ബ്ലൗസ് ആണ് ഇതിനോടൊപ്പം താരം പെയർ ചെയ്തത്. സാരിക്ക് ഇണങ്ങുന്ന ആഭരണങ്ങളും സാമന്ത അണിഞ്ഞിരുന്നു. തലമുടിയില്‍ മുല്ലപ്പൂവും ചൂടി ശരിക്കും ഒരു വധുവിനെ പോലെയാണ് സാമന്തയെത്തിയിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top