17
October 2021 - 10:09 pm IST

Download Our Mobile App

Flash News
Archives

Bollywood

Atlee

ആറ്റ്ലി- ഷാരൂഖ് ചിത്രത്തിന്‍റെ പ്രമേയം ബാങ്ക് കൊള്ള

Published:18 September 2021

ഷാരൂഖ്  ഖാന്‍   ഇരട്ട  വേഷത്തിലാണ്    ചിത്രത്തിലെത്തുന്നത്.   ലേഡി  സൂപ്പര്‍ സ്റ്റാര്‍  നയന്‍താരയാണ്      നായികയാകുന്നത്. ഈ  ബിഗ്  ബഡ്ജറ്റ്   ചിത്രത്തിന്‍റെ  അണിയറജോലികള്‍  തുടങ്ങിയിട്ട്   രണ്ട്  വര്‍ഷത്തോളമാകുന്നു.

ഷാരൂഖ്  ഖാനും   തമിഴിലെ   സൂപ്പര്‍   ഡയറക്ടര്‍  ആറ്റ്ലിയും   ഒന്നിക്കുന്ന   പുതിയ   ചിത്രത്തിന്‍റെ  മുഖ്യ പ്രമേയം  ഒരു  ബാങ്ക്  കൊള്ളയുമായി   ബന്ധപ്പെട്ട സംഭവങ്ങളാണെന്നാണ്  റിപ്പോര്‍ട്ടുകള്‍. ഷാരൂഖ്  ഖാന്‍   ഇരട്ട  വേഷത്തിലാണ്    ചിത്രത്തിലെത്തുന്നത്.   ലേഡി  സൂപ്പര്‍ സ്റ്റാര്‍  നയന്‍താരയാണ്      നായികയാകുന്നത്. ഈ  ബിഗ്  ബഡ്ജറ്റ്   ചിത്രത്തിന്‍റെ  അണിയറജോലികള്‍  തുടങ്ങിയിട്ട്   രണ്ട്  വര്‍ഷത്തോളമാകുന്നു.

പൂനെയില്‍ ആണ്  ഇപ്പോള്‍      ചിത്രീകരണം   പുരോഗമിക്കുന്നത്. ബാങ്ക് കൊള്ള പ്രധാന  പ്രമേയമായി വന്ന   വെബ് സീരീസ് മണിഹെയിസ്സ്റ്റിന്റെ   ഹിന്ദി  പതിപ്പില്‍ ഷാരൂഖ് ഖാന്‍   വേഷമിടുന്നു   എന്ന  വാര്‍ത്തകള്‍  കഴിഞ്ഞ   വര്‍ഷം പ്രചരിച്ചിരുന്നു. പാന്‍  ഇന്ത്യന്‍   നടിയായ പ്രിയാമണിയും    ചിത്രത്തില്‍  സുപ്രധാന  വേഷത്തില്‍  എത്തുന്നുണ്ട്. ദക്ഷിണേന്ത്യന്‍  സിനിമാലോകത്ത്  നിന്നും  അനവധി  താരങ്ങള്‍ ആണ്    ചിത്രത്തില്‍  വേഷമിടുന്നത്.  തമിഴ്  സൂപ്പര്‍ താരം   വിജയ്  ഗസ്റ്റ്  റോളില്‍  എത്തുമെന്നും  റിപ്പോര്‍ട്ടുകള്‍  ഉണ്ട്.

 


വാർത്തകൾ

Sign up for Newsletter



top