17
October 2021 - 9:20 pm IST

Download Our Mobile App

Flash News
Archives

Special

frog.jpg

ഈ ചിത്രത്തിൽ ഒരു തവള ഒളിഞ്ഞിരിപ്പുണ്ട്, കണ്ടുപിടിക്കാമോ? നെറ്റിസൺസിനെ കൺഫ്യൂഷനാക്കി ചിത്രം

Published:18 September 2021

ഒറ്റനോട്ടത്തിൽ വെള്ളത്തിൽ കുറച്ച് ഉരുളൻ കല്ലുകളും കുറച്ച് പായലും മാത്രമാണെന്നാണ് തോന്നുക. എന്നാൽ, ഈ ചിത്രത്തിൽ ഒരു തവളയുമുണ്ട്. എന്നാൽ അത് കണ്ടെത്താൻ വളരെ പ്രയാസകരവുമാണ്.

ചില കൗതുകകരമായ ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇത്തരത്തിലൊരു ചിത്രമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒറ്റനോട്ടത്തിൽ വെള്ളത്തിൽ കുറച്ച് ഉരുളൻ കല്ലുകളും കുറച്ച് പായലും മാത്രമാണെന്നാണ് തോന്നുക. എന്നാൽ, ഈ ചിത്രത്തിൽ ഒരു തവളയുമുണ്ട്. എന്നാൽ അത് കണ്ടെത്താൻ വളരെ പ്രയാസകരവുമാണ്.

വളരെ ചെറിയൊരു തവളയായതു കൊണ്ടു തന്നെ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ചിത്രം പകർത്തിയ ആൾക്ക് തന്നെ പിന്നീട് തവളയെ ചിത്രത്തിൽ നിന്നും കണ്ടെത്താൻ പ്രയാസമായി എന്നതാണ് രസകരമായ വസ്തുത. എന്തായാലും തവളയെ കണ്ടെത്താൻ സാധിച്ചവരുടെ കമന്‍റുകൾ ശ്രദ്ധനേടുകയാണ്.

 


വാർത്തകൾ

Sign up for Newsletter



top