17
October 2021 - 8:52 pm IST

Download Our Mobile App

Flash News
Archives

Cricket

mahela jayavardhana.jpg

ഇന്ത്യയുടെ ക്ഷണം നിരസിച്ച് മഹേല ജയവര്‍ധന

Published:18 September 2021

ശ്രീലങ്കന്‍ ദേശീയ ടീമിനെ പരശീലിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയ ജയവര്‍ധനെ, ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിക്കുകയായിരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി സ്ഥാനമൊഴിയുമ്പോള്‍ പകരം ഇന്ത്യന്‍ ടീം പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മഹേല ജയവര്‍ധനെ. ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷമാണ് രവി ശാസ്ത്രി സ്ഥാനമൊഴിയുക. എന്നാല്‍ ശ്രീലങ്കന്‍ ദേശീയ ടീമിനെ പരശീലിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തിയ ജയവര്‍ധനെ, ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാനുള്ള ക്ഷണം നിരസിക്കുകയായിരുന്നു.

നിലവില്‍ ഐപിഎല്‍ ഫ്രാഞ്ചസിയായ മുംബൈ ഇന്ത്യന്‍സിന്‍റെ പരിശീലകനാണ് മഹേല ജയവര്‍ധനെ. 2016ല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന കുംബ്ലെ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2017ല്‍ സ്ഥാനമൊഴിഞ്ഞത്.


വാർത്തകൾ

Sign up for Newsletter



top