17
October 2021 - 10:35 pm IST

Download Our Mobile App

Flash News
Archives

Special

elephant-baby.jpg

ഇത് എന്തൊരു ഉറക്കമാ; ആനക്കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന അമ്മയാന, വിഡിയോ

Published:19 September 2021

നിലത്ത് കിടക്കുന്ന ആനക്കുട്ടി കുറച്ചധികം നേരം കഴിഞ്ഞിട്ടും  ഉണരാതെ വന്നതോടെ അമ്മയാന പരിഭ്രമിച്ചു. തന്‍റെ തുമ്പിക്കൈ കൊണ്ട് തട്ടിയും മുട്ടിയുമൊക്കെ ആനക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ അമ്മയാന ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

ഉറങ്ങിക്കിടക്കുന്ന കുട്ടിയാനയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന ഒരു അമ്മയാനയുടെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിലത്ത് കിടക്കുന്ന ആനക്കുട്ടി കുറച്ചധികം നേരം കഴിഞ്ഞിട്ടും  ഉണരാതെ വന്നതോടെ അമ്മയാന പരിഭ്രമിച്ചു. തന്‍റെ തുമ്പിക്കൈ കൊണ്ട് തട്ടിയും മുട്ടിയുമൊക്കെ ആനക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ അമ്മയാന ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.

പ്രാഗ് മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. കുട്ടിയാന  ഉണരാതെ വന്നതോടെ പേടിച്ച അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടി. അങ്ങനെ ജീവനക്കാർ ആനക്കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചതോടെ ആശാന്‍ ഉറക്കം ഉണർന്നു. ശേഷം കുട്ടിയാന അമ്മയാനയുടെ അരികിലേയ്ക്ക് ഓടിച്ചെന്നു. 2017ലുള്ള ഈ വിഡിയോ കഴിഞ്ഞ ദിവസം വീണ്ടും ട്വിറ്ററിലൂടെ പ്രചരിക്കുകയായിരുന്നു. 

 

 


വാർത്തകൾ

Sign up for Newsletter



top