23
October 2021 - 5:19 am IST

Download Our Mobile App

Flash News
Archives

National

Karnataka High Court, Karnataka, School Fee

പ്രൈവറ്റ് സ്കൂളുകൾക്ക് 15% കിഴിവോടെ ഫീസ് ഈടാക്കാമെന്നു ഹൈക്കോടതി

Published:19 September 2021

കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഫീസിൽ 30 ശതമാനം ഇളവ് നൽകണമെന്ന സർക്കാർ ഉത്തരവിനെ ചോദ്യ ചെയ്ത് സ്‌കൂൾ മാനേജ്‌മെന്റുകൾ നൽകിയ ഹർജിയിലാണ് കോടതി തീർപ്പു കൽപ്പിച്ചത്. രക്ഷിതാക്കൾക്കും സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനുകൾക്കും ആശ്വാസം നൽകുന്നതാണ് വിധി

ബെംഗളൂരു: പ്രൈവറ്റ് സ്കൂളുകൾക്ക് 2020-21 വർഷം 15% കിഴിവോടെ ഫീസ് ഈടാക്കാമെന്നു. കർണാടക ഹൈക്കോടതി. എന്നിരുന്നാലും, ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയേയും ക്ലാസിൽ നിന്നു പുറത്താക്കരുതെന്നു ഹൈക്കോടതി സ്‌കൂൾ മാനേജ്‌മെന്റുകളോടു നിർദേശിച്ചു. മാനേജ്‌മെന്റുകൾ പരീക്ഷാഫലം തടഞ്ഞുവെക്കരുതെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ വർഷം ഉണ്ടായിരുന്ന ഫീസിൽ 30 ശതമാനം ഇളവ് നൽകണമെന്ന സർക്കാർ ഉത്തരവിനെ ചോദ്യ ചെയ്ത് സ്‌കൂൾ മാനേജ്‌മെന്റുകൾ നൽകിയ ഹർജിയിലാണ് കോടതി തീർപ്പു കൽപ്പിച്ചത്. രക്ഷിതാക്കൾക്കും സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനുകൾക്കും ആശ്വാസം നൽകുന്നതാണ് വിധി. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ ഫീസിൽ ഇളവു വേണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തെ തുടർന്നായിരുന്നു സർക്കാർ ഉത്തരവിറക്കിയത്.

എന്നാൽ സ്‌കൂൾ നടത്തിപ്പിലെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് സ്‌കൂൾ മാനേജ്‌മെന്റുകൾ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയ്ക്ക് ഒരു വിദ്യാർത്ഥയേയും തടഞ്ഞുവച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താൻ സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ഉത്തരവ് നൽകി. നിലവിലെ സാഹചര്യത്തിൽ ഫീസ് നൽകാനുള്ള രക്ഷിതാക്കളുടെ പ്രയാസം കണക്കിലെടുത്താണു കോടതി വിധി.


വാർത്തകൾ

Sign up for Newsletter



top