23
October 2021 - 4:54 am IST

Download Our Mobile App

Flash News
Archives

National

Karnataka, Death News, Crime News

ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി

Published:19 September 2021

ഒരു കന്നഡ ദിനപത്രത്തിലെ പത്രപ്രവർത്തകനായ ശങ്കർ ഹാലഗെരെയുടെ ഭാര്യയാണ് ഭാരതി. മധുസാഗർ മകനാണ്. അവരുടെ പെൺമക്കളായ സിഞ്ചനയും സിന്ധൂറാണിയും അവരുടെ കുട്ടികളും അവിടെ താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു

ബെംഗളൂരു: ഒരു കുടുംബത്തിലെ അഞ്ചുപേരെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇവരോടൊപ്പം അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ടര വയസുകാരിയെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. ഭാരതി (51), മക്കളായ സിഞ്ചന (35), സിന്ധൂറാണി (31), മധുസാഗർ (25) എന്നിവരുടെയും സിന്ധുവിന്റെ മകൾ ഒൻപതു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നഗരത്തിൽ ബയദരഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.

ഒരു കന്നഡ ദിനപത്രത്തിലെ പത്രപ്രവർത്തകനായ ശങ്കർ ഹാലഗെരെയുടെ ഭാര്യയാണ് ഭാരതി. മധുസാഗർ മകനാണ്. അവരുടെ പെൺമക്കളായ സിഞ്ചനയും സിന്ധൂറാണിയും അവരുടെ കുട്ടികളും അവിടെ താമസിച്ചിരുന്നതായി പോലീസ് പറഞ്ഞു. സിഞ്ചനയുടെ പിഞ്ചുകുഞ്ഞിനെ ജീവനോടെ കണ്ടെത്തിയെങ്കിലും അബോധാവസ്ഥയിലായിരുന്നു, അതേസമയം സിന്ധൂറാണിയുടെ കുഞ്ഞ് ആഹാരം കഴിക്കാത്തതു മുലാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. കുടുംബം ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടണ്ട്.

സംഭവം നടക്കുന്നതിനു മുമ്പ് ശങ്കറും മകനും വഴക്കിട്ടു, അതിനുശേഷം പുറത്തുപോയ ശങ്കർ പിന്നീടു വീട്ടിലേക്കു ഫോൺ ചെയ്തപ്പോൾ ഉത്തരം ലഭിച്ചില്ല. തിരിച്ചെത്തിയപ്പോൾ, തന്റെ കുടുംബം ആത്മഹത്യ ചെയ്തതായി കണ്ട അദ്ദേഹം പോലീസിനെ അറിയിക്കുകയായിരുന്നു.

ഒരു സ്വകാര്യ കമ്പനിയിലെ എഞ്ചിനീയറായ മധുസാഗർ കഴിഞ്ഞ ആറുമാസമായി ജോലിക്ക് പോയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സിഞ്ചനയും സിന്ധൂരിയും തങ്ങളുടെ ഭർത്തൃ വീട്ടുകാരുമായുള്ള വഴക്കിനെത്തുടർന്നു കുട്ടികളുമായി മാതാപിതാക്കളുടെ വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. സിഞ്ചനയുടെ പിഞ്ചുകുഞ്ഞ് അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്,


വാർത്തകൾ

Sign up for Newsletter



top