17
October 2021 - 9:22 pm IST

Download Our Mobile App

Flash News
Archives

Kerala

ambika

പഞ്ചാബ് മുഖ്യമന്ത്രിയാകാനില്ല; വാഗ്ദാനം നിരസിച്ച് അംബിക സോണി

Published:19 September 2021

രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അം​ബി​ക സോ​ണി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന വാ​ഗ്ദാ​നം നി​ര​സി​ച്ച​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​റെ വൈ​കി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അം​ബി​ക സോ​ണി. രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അം​ബി​ക സോ​ണി മു​ഖ്യ​മ​ന്ത്രി സ്ഥാ​ന വാ​ഗ്ദാ​നം നി​ര​സി​ച്ച​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​റെ വൈ​കി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. പ​ഞ്ചാ​ബി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സം​ബ​ന്ധി​ച്ച് തി​ര​ക്കി​ട്ട ച​ർ​ച്ച തു​ട​രു​ക​യാ​ണ്.

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​നി​ൽ ഝാ​ക്ക​ർ, മു​ൻ പി​സി​സി അ​ധ്യ​ക്ഷ​നാ​യ പ്ര​താ​പ് സിം​ഗ് ബാ​ജ്‌​വ എ​ന്നി​വ​രാ​ണ് അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള സാ​ധ്യ​ത പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ള്ള​ത്. പ​ഞ്ചാ​ബി​ൽ ഒ​രു സി​ക്ക് മു​ഖ്യ​മ​ന്ത്രി വ​ന്നി​ല്ലെ​ങ്കി​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളു​യ​രു​ന്നു.

പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​നും പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മാ​യി എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ അ​ജ​യ് മാ​ക്ക​നും ഹ​രീ​ഷ് ചൗ​ധ​രി​യും ച​ണ്ഡീ​ഗ​ഡി​ലെ​ത്തി​യി​രു​ന്നു. പ​ഞ്ചാ​ബി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് റാ​വ​ത്തും ച​ണ്ഡീ​ഗ​ഡി​ൽ ക്യാംപ് ചെ​യ്യു​ക​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top