17
October 2021 - 8:34 pm IST

Download Our Mobile App

Flash News
Archives

National

Congress CM, Punjab CM, Congress Meeting

പുതിയ മുഖ്യമന്ത്രി: പഞ്ചാബിലെ കോൺഗ്രസ് യോഗം നീട്ടിവച്ചു

Published:19 September 2021

പഞ്ചാബ് മുൻ പിസിസി പ്രസിഡന്‍റ് സുനിൽ ഝാക്കർ, തൃപ്ത് രജീന്ദർ സിങ് ബാജ്‌വ, സുഖ്ജീന്ദർ സിങ് രൺധാവ തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രസിഡന്‍റ് കൂടിയായ നവ്ജ്യോത് സിങ് സിദ്ദുവിനു വേണ്ടിയും നേതാക്കൾ രംഗത്തുണ്ട്.

ചണ്ഡിഗഡ്: രാജിവച്ച അമരീന്ദർ സിങ്ങിനു പകരം പഞ്ചാബിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതു സംബന്ധിച്ച് കോൺഗ്രസ് പാർട്ടിയിൽ ധാരണയായില്ല. ഇതേത്തുടർന്ന് ഇന്നു രാവിലെ 11നു ചേരാനിരുന്ന നിയമസഭാ കക്ഷി യോഗം മാറ്റിവച്ചു. അമരീന്ദർ സിങ്, നവ്ജ്യോത് സിങ് സിദ്ദു എന്നിങ്ങനെ എല്ലാവർക്കും സ്വീകാര്യനായ നേതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

പഞ്ചാബ് മുൻ പിസിസി പ്രസിഡന്‍റ് സുനിൽ ഝാക്കർ, തൃപ്ത് രജീന്ദർ സിങ് ബാജ്‌വ, സുഖ്ജീന്ദർ സിങ് രൺധാവ തുടങ്ങിയവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. ഇപ്പോഴത്തെ പ്രസിഡന്‍റ് കൂടിയായ നവ്ജ്യോത് സിങ് സിദ്ദുവിനു വേണ്ടിയും നേതാക്കൾ രംഗത്തുണ്ട്. എന്നാൽ, അമരീന്ദർ സിങ് അതിനെ ശക്തമായി എതിർക്കുന്നു. പാർട്ടി നേതൃത്വം എന്തു പറയുന്നുവോ അതിനെ പിന്തുണയ്ക്കുമെന്നാണു ഭൂരിപക്ഷം നിയമസഭാംഗങ്ങളും വ്യക്തമാക്കിയിട്ടുള്ളത്. 

പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്, പാർട്ടിയുടെ കേന്ദ്ര നിരീക്ഷകരായ അജയ് മാക്കൻ, ഹരീഷ് ചൗധരി എന്നിവർ ചണ്ഡിഗഡിലുണ്ട്. ഇവർ നേതാക്കളുമായി ചർച്ചകൾ തുടരുകയാണ്. പുതിയ നേതാവിനെ കണ്ടെത്താനുള്ള ചുമതല ശനിയാഴ്ച പഞ്ചാബ് കോൺഗ്രസ് നിയമസഭാംഗങ്ങൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു വിട്ടിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പിന് അഞഅചു മാസത്തോളം മാത്രം ബാക്കിയിരിക്കെയാണ് ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. സിദ്ദുവുമായുള്ള അധികാരത്തർക്കമാണു വിഷയം. സിദ്ദുവിനോടുള്ള ഹൈക്കമാൻഡിന്‍റെ പരിഗണനയിൽ താൻ അപമാനിക്കപ്പെടുന്നു എന്ന പരാതിയാണ് എഴുപത്തൊമ്പതുകാരനായ അമരീന്ദറിനുള്ളത്. സിദ്ദു പരിപൂർണ "ദുരന്ത'മാണെന്നാണ് അമരീന്ദർ ആരോപിക്കുന്നത്. പാർട്ടി ഭരിക്കുന്ന രാജസ്ഥാൻ, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർക്കെതിരേ വിമത സ്വരങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പഞ്ചാബിലെ പ്രശ്നം രമ്യമായി പരിഹരിക്കുക ഏറെ പ്രധാനമാണു ഹൈക്കമാൻഡിന്. 

കോൺഗ്രസ് നേതൃത്വവുമായി ഏറെ അടുത്തു നിൽക്കുന്ന സുനിൽ ഝാക്കർക്കാണു സാധ്യത കൂടുതൽ. എന്നാൽ, ഝാക്കർ എംഎൽഎയല്ല. ആറു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ അത് ഒരു വിഷയമാവില്ലെന്നാണു നിഗമനം. 


വാർത്തകൾ

Sign up for Newsletter



top