17
October 2021 - 9:28 pm IST

Download Our Mobile App

Flash News
Archives

Crime

skelton.jpg

ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന വീട്ടിൽ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൂടം; ദുരൂഹത

Published:19 September 2021

പൊളിച്ച് കൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലായിരുന്ന അസ്ഥികൂടം. പൊലിസ് പ്രദേശത്ത് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഏറെ നാളായി പൂട്ടിക്കിടക്കുന്ന വീടാണിത്.

ആലപ്പുഴ: കല്ലുപാലത്തിന് സമീപം കവറിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. പൊളിച്ച് കൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിലായിരുന്ന അസ്ഥികൂടം. പൊലിസ് പ്രദേശത്ത് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഏറെ നാളായി പൂട്ടിക്കിടക്കുന്ന വീടാണിത്.

തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്. കെട്ടിടം ജെസിബി കൊണ്ട് പൊളിച്ച് നീക്കി അടിവാരം മാറ്റുന്നതിനിടയിലാണ് സംഭവം. നഗര ഹൃദയത്തിലുള്ള കെട്ടിടമാണിത്. ഫോറൻസിക് വിദഗ്ധരടക്കം എത്തി അസ്ഥികൂടത്തിന്‍റെ കാലപ്പഴക്കം അടക്കം പരിശോധിക്കും. കെട്ടിടത്തിന്‍റെ ഉടമകളെ കണ്ടെത്തി അവരിൽ നിന്നും മൊഴിയെടുക്കും.

 


വാർത്തകൾ

Sign up for Newsletter



top